ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം; നടപടികൾ പുരോഗമിക്കുന്നു
റിയാദ്: സൗദി അരാംകോയുടെ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനു കീഴിലുള്ള റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ 2021 ഓടെ പൂര്‍ത്തിയാക്കുമെന്ന് സൗദി അരാംകോ അറിയിച്ചു. റിലയന്‍സിന്റെ ഇരുപത് ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത് .
ഓഹരി ഇടപാടുകൾ പൂര്‍ത്തിയാകുന്നതോടെ അരാംകോയുടെ പ്രതിദിന എണ്ണ സംസ്‌കരണ ശേഷി വര്‍ധിപ്പിക്കും. ഇത് പ്രതിദിനം എണ്‍പത് ലക്ഷം ബാരലായാണ് ഉയർത്തുക.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷപമായിരിക്കും ഇത്. ഏഴായിരത്തി അഞ്ഞൂറ് കോടി ഡോളറിന്റെ ഇടപാടാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുന്നതിനും ഇത് വഴി സൗദി അറേബ്യ പദ്ധതിയിടുന്നു .

ഇന്ത്യ, ചൈന പോലുള്ള എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ എണ്ണ സംസ്‌കരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദി അരാംകോ ആഗ്രഹിക്കുന്നതെന്നും അല്‍ഖുദൈമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa