സെൽഫി എടുക്കാൻ ശ്രമിച്ച 16 വയസ്സുകാരി പെൺകുട്ടി 17 ആം നിലയുടെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടു
ദുബൈ : ദുബൈയിൽ താമസ സ്ഥലത്തെ ബാൽക്കണിയിൽ വെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച പെൺകുട്ടി താഴെ വീണ് മരണപ്പെട്ടു.
ശൈഖ് സായിദ് റോഡിലെ ഒരു കെട്ടിടത്തിന്റെ 17 ആം നിലയിൽ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത് എന്ന് ദുബൈ പോലീസ് സെക്യു്രിറ്റി മീഡിയ ഡയരക്ടർ അറിയിച്ചു.
സെൽഫി എടുക്കാൻ വേണ്ടി ബാൽക്കണിയിലെ കസേരയിൽ കയറിയതായിരുന്നു പെൺ കുട്ടി. ബാലൻസ് തെറ്റി താഴെ വീഴുകയായിരുന്നു.
വാഹനങ്ങൾ ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നത് പോലെ ഇത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മൊബൈൽ ഉപയോഗിക്കുന്നതും സൂക്ഷിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
യു എസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് പ്രകാരം 2011 നും 2017 നും ഇടയിലായി സെൽഫി കാരണമായി 259 പേർ മരണപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q