സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് വിസിറ്റിംഗ് വിസ ലഭിക്കുന്ന രീതി അറിയാം
സൗദിയിലെ ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇപ്പോഴും വിസിറ്റിംഗ് വിസ ലഭ്യമാകുന്നതായി അനുഭവസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ച റിയാദിൽ നിന്ന് കുടുംബത്തിനു വിസിറ്റിംഗ് വിസ ലഭിച്ച ഒരു പ്രവാസി സുഹൃത്താണു വിസ ലഭിച്ച രീതി വിശദീകരിച്ച് പങ്ക് വെച്ചത്.
റിയാദിൽ വിസാറതുൽ ഖാരിജിയ(ഫോറിൻ മിനിസ്റ്റ്രി) ഓഫീസിൽ തന്റെ സ്പോൺസറോടൊപ്പം പോയി അപേക്ഷിച്ചപ്പോഴാണു വിസ ലഭിച്ചത് എന്ന് ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആ പ്രവാസി സുഹൃത്ത് അറിയിച്ചു.
സാധാരണ അപേക്ഷ കൊടുക്കുന്നത് പോലെയാണു ഹൗസ് ഡ്രൈവർക്കും വിസിറ്റിംഗ് ലഭിക്കാൻ അപേക്ഷിക്കേണ്ടത് എന്ന് അദ്ദേഹം അനുഭവം പങ്ക് വെച്ചു.
സാധാരണ വിസിറ്റിംഗ് വിസകൾക്ക് അപേക്ഷിക്കുംബോൾ 25 റിയാൽ ചേംബർ സീൽ ചാർജ്ജ് നൽകേണ്ടി വരുംബോൾ കഫീൽ നേരിട്ട് നൽകുന്നതിനാൽ ചേംബർ ഫീസും നൽകേണ്ടി വരുന്നില്ല എന്നത് ശ്രദ്ധേയമാണു.
അതേ സമയം അപേക്ഷയോടൊപ്പം സ്പോൺസറുടെ ഒരു ലെറ്ററും സമർപ്പിക്കേണ്ടി വരും. അപേക്ഷ സ്വീകരിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണു വിസിറ്റിംഗ് വിസ ലഭ്യമായതെന്ന് ആ പ്രവാസി സുഹൃത്ത് അറിയിച്ചു.
ഒരു വർഷത്തെ കാലവധിയുള്ളാ മൾട്ടി വിസിറ്റിംഗ് വിസകൾക്ക് ഇപ്പോൾ ഫീസ് കുറച്ചതിനാൽ നിരവധി പ്രവാസികളാണു കുടുംബത്തെ സൗദിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa