Sunday, November 24, 2024
Saudi ArabiaTop Stories

റിയാദിൽ നിന്ന് ബഹിരാകാശം ആസ്വദിക്കാം

ബഹിരാകാശ യാത്രയുടെ അത്ഭുതങ്ങൾ കാഴ്ചക്കാരിലേക്ക് തുറന്നുവെച്ച് റിയാദിൽ സ്പേസ് ഡിസ്കവറി ഇവന്റ്.

സൗദി അറേബ്യയിലെ ഏറ്റവും പ്രധാന വിനോദ സീസണിന്റെ ഭാഗമായാണ് ഇവന്റ് നടക്കുന്നത്.ബഹിരാകാശയാത്രികർ,ബഹിരാകാശവാഹനങ്ങൾ, ബഹിരാകാശ പേടകങ്ങൾ എന്നിവയുടെ ഉയർന്ന റെസല്യൂഷൻ ബഹിരാകാശ മോഡലുകളും നാസയിൽ നിന്നുള്ള 300 ലധികം ചരിത്ര ഭാഗങ്ങളും പ്രദർശനത്തിനുണ്ട്.

ഈ മാസം 31 വരെയാണ് എക്സിബിഷൻ നടക്കുന്നത്. രാവിലെ 11 മുതൽ അർദ്ധരാത്രി വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. ടിക്കറ്റുകൾ ഓൺലൈനിലും ഗേറ്റിലും ലഭ്യമാണ്. 40 റിയാലാണ് ടിക്കറ്റ് വില.

എക്സിബിഷനിൽ ഒറിജിനൽ, റെപ്ലിക്ക ബഹിരാകാശ പേടകങ്ങൾ അടക്കം വ്യത്യസ്ത മനുഷ്യ ബഹിരാകാശ പര്യവേഷണങ്ങളിൽ ഉപയോഗിക്കുന്ന ബഹിരാകാശവാഹനങ്ങളും പ്രദശനത്തിനുണ്ട്.

അറിവ് നേടാൻ യുവ സൗദികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിംഗ്ഡം വിഷൻ 2030 ൽ ഉൾപ്പെടുത്തി എക്സിബിഷൻ നടക്കുന്നത്. റിയാദ് പ്രവാസികൾക്ക് കൂടി കാഴ്ചയുടെ പുതിയലോകമൊരുക്കുന്ന സ്പേസ് എക്സിബിഷൻ ഇവന്റ് പുതിയൊരനുഭവമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്