Monday, September 23, 2024
Saudi ArabiaTop Stories

സൗദി സന്ദർശനം ; പ്രധാനമന്ത്രി അറബിയിൽ ട്വീറ്റ് ചെയ്തത് സൗദി മാധ്യമങ്ങളിൽ വാർത്തയായി

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദർശനത്തിനോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറബിയിൽ പോസ്റ്റ് ചെയ്തത് സൗദി മാധ്യമങ്ങളിൽ വാർത്തയായി.

ഇന്ത്യ സൗദി ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. റിയാദിൽ തന്നെ സ്വീകരിക്കുന്ന വീഡിയോക്കൊപ്പമായിരുന്നു പ്രധാനമന്ത്രി അറബിയിൽ ട്വീറ്റ് ചെയ്തത്.

വിലമതിക്കുന്ന സൗഹൃദ് രാജ്യവുമായുള്ള ബന്ധത്തിനു ശക്തി പകരുന്നതിനുള്ള സുപ്രധാന സന്ദർശനത്തിൻ്റെ ഭാഗമായി സൗദിയിൽ ലാൻ്റ് ചെയ്തുവെന്നും, വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്നുമായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്.

നേരത്തെ മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ പ്രധാനമന്ത്രി അറബിയിൽ സ്വാഗതമോതിയതും അറബ് മീഡിയകളിൽ ശ്രദ്ധേയമായിരുന്നു.

സൗദിയുടെ സുപ്രധാന പങ്കാളിയെന്നതിനാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അറബ് മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെയാണു കാണുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്