Monday, September 23, 2024
Abu DhabiDubaiGCCSaudi ArabiaTop StoriesU A E

വിസിറ്റിംഗ്‌ വിസയിൽ യു എ ഇയിൽ എത്തിയാൽ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതി വരുന്നു

യു എ ഇയിൽ എത്തുന്നവർക്ക്‌ സൗദിയിലേക്കും സൗദിയിൽ എത്തുന്നവർക്ക്‌ യു എ ഇയിലേക്കും ഒരു വിസിറ്റ്‌ വിസയിൽ സഞ്ചരിക്കാൻ സാധിക്കുന്ന പദ്ധതി വരുന്നു.

യു എ ഇ ധനകാര്യ മന്ത്രി എഞ്ചിനീയർ സുൽത്താൻ അൽ മൻസൂരിയാണു ഇത്‌ സംബന്ധിച്ച വാർത്ത പുറത്ത്‌ വിട്ടത്‌.

സൗദി യു എ ഇ ജോയിന്റ്‌ വിസ സംവിധാനം 2020 മുതൽ നിലവിൽ വരുമെന്നാണു മന്ത്രി അറിയിച്ചത്‌.

നിലവിൽ സൗദിയിൽ ആരംഭിച്ച ടൂറിസം സാധ്യതകളും യു എ ഇയുടെ ടൂറിസം മേഖലകളും തമ്മിലുള്ള പരസ്പര സഹകരണമാണു ഇത്‌ വഴി സാധ്യമാകുക.

പദ്ധതി നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക്‌ വലിയ തോതിൽ തന്നെ വർദ്ധിക്കും.

യു എ ഇ സന്ദർശ്ശിക്കുന ടൂറിസ്റ്റുകൾക്ക്‌ സൗദിയുടെ പൈതൃക സാംസ്ക്കാരിക ഭൂമികകളും സൗദിയിലുള്ളവർക്ക്‌ യു എ ഇയുടെ വിവിധ ടൂറിസം മേഖലകളും സന്ദർശ്ശിക്കാൻ സാധിക്കും.

ഇതിനെല്ലാം പുറമെ ഇരു രാജ്യങ്ങളിലുമായി കഴിയുന്ന പ്രവാസി സമൂഹത്തിനും വിവിധ രീതികളിൽ സംയുക്ത വിസ പ്രയോജനപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്