Saturday, April 5, 2025
Saudi ArabiaTop Stories

മലയാളി യുവാവിനെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി

റിയാദ്: സൗദിയിൽ മലയാളിയെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം, ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി 26 കാരനായ ചെറുകപ്പള്ളി സുബൈറിനെയാണ് റിയാദിലെ ഹരാജിൽ അദ്ദേഹം താമസിച്ചിരുന്ന മുറിയിൽ മരണപ്പെട്ടുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപാണ് വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. റിയാദിൽ ഒരു സ്വകാര്യ സോഫ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

മൂസ, ആയിഷ ദമ്പതികളാണ് മാതാപിതാക്കൾ. ഭാര്യ: ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല എന്നിവർ സഹോദരങ്ങൾ. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa