ആ പെട്ടി കൊണ്ട് പോകാൻ ഇനി ഷാജിയില്ല;പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി മലയാളി യുവാവിന്റെ വേർപ്പാട്
ബുറൈദ :നാട്ടിൽ പോകാനായി എല്ലാ ഒരുക്കങ്ങളും ചെയ്ത് യാത്ര തിരിക്കും മുമ്പേ പ്രവാസി യുവാവ് മരണപ്പെട്ട വാർത്ത പ്രവാസ ലോകത്തിന് നൊമ്പരമായി.
തിരുവനന്തപുരം വർക്കല സ്വദേശി അക്കരവിള പണയിൽ വീട് ഷാജി (48) യാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടത്.

നാട്ടിൽ കൊണ്ട് പോകാനുള്ള സാധനങ്ങളും മറ്റും പെട്ടിയിലാക്കി കെട്ടി വെച്ച ചിത്രങ്ങൾ അടക്കം ഉള്ള വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രവാസികൾ ഏറെ സങ്കടത്തോടെയാണ് പങ്ക് വെക്കുന്നത്.
മൊബൈലിൽ വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തതിനാൽ ബന്ധുവായ നൗഷാദ് താമസ സ്ഥലത്തു എത്തിയപ്പോഴാണ് മരണപ്പെട്ടു കിടക്കുന്നത് കണ്ടത്.
ഉനൈസയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ 13 വർഷമായി ജീവനക്കാരനായിരുന്നു ഷാജി.

വിസിറ്റിംഗ് വിസയിൽ എത്തിയ ഇദ്ദേഹത്തിന്റെ കുടുംബം 3 ആഴ്ച മുമ്പ് ആയിരുന്നു നാട്ടിലേക്ക് മടങ്ങിയത്.
റുബിയാണ് ഷാജിയുടെ ഭാര്യ. ആദിൽ, സൗമ്യ എന്നിവരാണ് മക്കൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
