ഇത് ചരിത്രം : ആദ്യമായി വനിതാ റെസ്‌ലിംഗിന് സൗദി സാക്ഷ്യം വഹിക്കുന്നു
സൗദി ചരിത്രത്തിൽ ആദ്യമായി വനിതാ റെസ്‌ലിംഗിന് ഇന്ന് റിയാദ് സാക്ഷിയാകും.

റിയാദ് സീസൺ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് വനിതാ റെസ്‌ലിങ് അരങ്ങേറുന്നത്.

രണ്ട് മാസങ്ങൾക്കുളളിൽ നൂറിലധികം അത്യാകർഷക പരിപാടികൾ അരങ്ങേറുന്ന റിയാദ് സീസണിലെ ശ്രദ്ധേയമായ പരിപാടിയായിരിക്കും വനിതാ റെസ് ലിംഗ്.

വനിതാ റെസ്‌ലിംഗിലെ പ്രശസ്ത താരങ്ങളായ ലാസി ഇവൻസും നതാലിയയും ആയിരിക്കും ഇന്ന് ഏറ്റ് മുട്ടുക.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് സ്വദേശികളും വിദേശികളുമാണ് റിയാദ് സീസൺ ഫെസ്റ്റ് സന്ദർശിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
