Sunday, April 20, 2025
Saudi ArabiaTop Stories

സൗദി അരാംകോക്ക് എണ്ണ സൂക്ഷിക്കാൻ ഇന്ത്യ സംഭരണി പാട്ടത്തിനു നൽകുന്നു

4.6 ദശലക്ഷം ബാരൽ എണ്ണ സംഭരിക്കുന്നതിനായി ഇന്ത്യ പാദൂരിലെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിന്റെ നാലിലൊന്ന് സൗദി അരാംകോയ്ക്ക് പാട്ടത്തിന് നൽകും.

ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമാക്കിയത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് ഇന്ധന ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പ്രതീക്ഷിക്കുന്ന ഇന്ത്യയിൽ ആഗോള എണ്ണ ഉൽ‌പാദകർ ചുവടുറപ്പിക്കാൻ തല്പരരാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa