Sunday, September 22, 2024
Jeddah

നിലമ്പൂരിന്റെ പുനർ നിർമ്മാണം; പോപ്പി എഫ്സി ‘കിക്കോഫ് ‘ ചാമ്പ്യന്മാർ

ജിദ്ദ: കഴിഞ്ഞ പ്രളയ കാലത്തു നിലമ്പൂർ മേഖലയിൽ ഉണ്ടായ മലവെള്ളപാച്ചിലും ഉരുൾപൊട്ടലും കാരണം ദുരിതമനുഭവിക്കുന്നവരെ സാഹായിക്കുന്നതിനായി നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ ‘നിയോ’ സംഘടിപ്പിച്ച കിക്കോഫ് ഫുട്ബോൾ മേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് നിലമ്പൂരിന്റെ മഹാ സംഗമമായി മാറി.

നിലമ്പൂർ മണ്ഡലത്തിലെ എട്ടു ടീമുകൾ പങ്കെടുത്ത ‘കിക്കോഫി’ന്റെ ഫൈനലിൽ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ജാപ്പാ അമരമ്പലത്തെ തോൽപ്പിച്ചു പോപ്പി എഫ്സി പോത്തുകല്ല് പ്രഥമ കിക്കോഫ് ചാമ്പ്യൻമാരായി.

പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ ജിദ്ദാ പ്രവാസി കൂട്ടായ്മയായ പോപ്പി ജിദ്ദയുടെ ഫുട്ബോൾ ക്ലബ്ബാണ് പോപ്പി എഫ്സി.

വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കം കുറിച്ച കിക്കോഫിന് ചെയർമാൻ സൈഫുദ്ധീൻ വാഴയിൽ ബോൾ കിക്കോഫ് ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന് നടന്ന വാശിയേറിയ ലീഗ് മത്സരങ്ങൾ രാത്രി 11 മണി വരെ നീണ്ടു നിന്നു.

പങ്കെടുത്ത മുഴുവൻ ടീമുകളും ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ താരങ്ങളെ കളിക്കളത്തിൽ ഇറക്കികൊണ്ടു വളരെ നല്ല മത്സരം കാഴ്ചവെച്ചു.
നിലമ്പൂർ മേഖലയിൽ പ്രളയത്തിൽ ജീവൻ നഷ്ടപെട്ട 61 പേരുടെ ഓർമ്മയ്ക്ക് മുന്നിൽ ഒരു മിനുട്ട് മൗന പ്രാർത്ഥന നടത്തിക്കൊണ്ടു തുടങ്ങിയ കിക്കോഫിന്റെ ഔപചാരിക ഉദ്ഘാനകർമ്മം, സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാന അകമ്പടികളോടെ എട്ടു ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ ജിദ്ദയിലെ പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ JNH ഗ്രൂപ്പ് ചെയർമാൻ വി പി മുഹമ്മദ് അലി നിർവഹിച്ചു.

നിയോ ജിദ്ദ മുഖ്യ രക്ഷാധികാരി ഹംസ സൈക്കോ, നജീബ് കളപ്പാടൻ, റഹിം പത്തുതറ എന്നിവർ ആശംസകൾ നേർന്നു. നിലമ്പൂരിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ സഹായിക്കുന്നതിന് വേണ്ടി ജിദ്ദാ അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷൻ വക ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ വിവിധ കൂട്ടായ്മകൾക്കുള്ള സഹാങ്ങൾ ചടങ്ങിൽ വെച്ച് കൈമാറി.

നിയോ ജിദ്ദയ്ക്കുള്ള ജാപ്പായുടെ സഹായം ജാപ്പാ പ്രസിഡണ്ട് ജലീൽ മാടമ്പ്ര, നിയോ ജിദ്ദാ ചെയർമാൻ പി സി എ റഹ്‌മാൻ നു കൈമാറി. പോപ്പി ജിദ്ദയ്ക്കുള്ള സഹായം ജാപ്പാ രക്ഷാധികാരി ഹുസൈൻ ചുള്ളിയോടില് നിന്നും പോപ്പി ജനറൽ സെക്രട്ടറി അക്ബർ പൂങ്കുഴിയും ട്രെഷറർ യൂനുസ് അലിയും ചേർന്ന് സ്വീകരിച്ചു.

എടക്കര പാലിയേറ്റിവിനുള്ള സഹായം ശിഹാബ് വിപിയിൽ നിന്നും നജീബ് കളപ്പാടൻ ഏറ്റുവാങ്ങി. നിലമ്പൂർ മൃതീരിയിൽ വീടു തകർന്ന് മരണപ്പെട്ട കുടുംബത്തിനുള്ള സഹായം ഇബ്രാഹിം വി പി യിൽ നിന്നും സി പി മുഹമ്മദ് ഏറ്റുവാങ്ങി. നരേകാവ് പ്രവാസി കൂട്ടായ്മയുടെ സഹായവും ചടങ്ങിൽ വെച്ച് പോപ്പി ജിദ്ദയ്ക്ക് കൈമാറി.

ജിദ്ദയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളായി വി കെ റൗഫ്, നിസാം മമ്പാട്, കെ ടി എ മുനീർ, അബ്ദുൽ മജീദ് നഹ, ഷിബു തിരുവന്തപുരം, ഷിയാസ് വി പി, കുഞ്ഞാലി ഹാജി, ഇല്ലിയാസ് കല്ലിങ്ങൽ, ഇസ്മായിൽ കല്ലായി, സകീർ ഹുസൈൻ എടവണ്ണ, ഇസ്മായിൽ മുണ്ടക്കുളം, സിഫ് സെക്രട്ടറി ഷെബീർ, ഹിഫ്‌സുറഹ്മാൻ, ഇഖ്‌ബാൽ മച്ചിങ്ങൽ, സലിം മമ്പാട്, ശരീഫ് അറക്കൽ, ഹക്കിം പാറക്കൽ, നാസർ വെളിയംകോട്, നസീം കളപ്പാടൻ, അമീർ ചെറുകോട്, സലിം കളപ്പാടൻ, ജിദ്ദയിലെ ജിദ്ദ ഇന്ത്യൻ മീഡിയാ ഫോറം പ്രതിനിധികളായി ശംസുദ്ധീൻ, കബീർ കൊണ്ടോട്ടി, ജലീൽ കണ്ണമംഗലം, ഗഫൂർ കൊണ്ടോട്ടി, സാദിക്കലി തുവൂർ, ഹാശിം കോഴിക്കോട്, സുൽഫീക്കർ ഒതായി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നിയോ പ്രസിഡണ്ട് റഷീദ് വരിക്കോടൻ നിയന്ത്രിച്ച ഉദ്ഘാന സെഷനിൽ ജനറൽ സെക്രട്ടറി കെ ടി ജുനൈസ് പോത്തുകല്ല് സ്വാഗതവും ഹുസൈൻ ചുള്ളിയോട് നന്ദിയും പറഞ്ഞു.

കിക്കോഫിലെ താരമായി പോപ്പി ജിദ്ദയുടെ ഫാരിസ് ഉപ്പടയെ തെരെഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ട്രോഫിയും ഫാരിസ് ഉപ്പടക്ക് ലഭിച്ചു. ഏറ്റവും നല്ല പ്രതിരോധ താരത്തിനുള്ളത് പോപ്പി ജിദ്ദയുടെ റാഷിദ് ഉപ്പട, ഗോൾ കീപ്പറായി ജാപ്പായുടെ നാസർ, മുൻനിര കളിക്കാരാനായി സ്വാൻ എഫ് സി യുടെ മുഫാസിദ്, എന്നിവരെയും തെരെഞ്ഞെടുത്തു.

ഫൈനലിൽ മാന് ഓഫ് ദി മാച്ച് ആയി പോപ്പി എഫ് സിയുടെ സുബൈർ മുണ്ടേരിയെ തെരെഞ്ഞെടുത്തു. ഫൈനലിന് മൂന്നായി നിയോ ജിദ്ദാ പ്രസിഡന്റ് സെവൻസും ട്രെഷറർ സെവൻസും തമ്മിൽ നടന്ന എക്സിബിഷൻ മാച്ചിൽ ട്രെഷറർ സെവൻസ് വിജയിച്ചു.

വിജയികളായ പോപ്പി എഫ്സിക്ക് സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര നീലാമ്പ്ര ട്രോഫി സമ്മാനിച്ചു. റണ്ണറപ്പായ ജാപ്പ എഫ്സിക്ക് കിക്കോഫ് കൺവീനർ നാസർ കരുളായിയും ചെയർമാൻ സൈഫുദ്ദീനും ട്രോഫി നൽകി. കിക്കോഫിന്റെ മാച്ച് ഒഫിഷ്യൽ ആയി സേവനം ചെയ്ത ബഷീർ മച്ചിങ്ങൽ, അസ്ഫർ, റാഫി മാസ്റ്റർ, കുഞ്ഞഹമ്മദ് എന്നിവർക്കുള്ള ഉപഹാരം നിയോ ജിദ്ദാ രക്ഷാധികാരി നജീബ് കളപ്പാടൻ നൽകി. കിക്കോഫിലെ ഏറ്റവും നല്ല വളന്റീർ ആയി മൻസൂർ കരുളായി യെ തെരെഞ്ഞെടുത്തു.

കിക്കോഫ് കൺവീനർ നാസർ കരുളായിയുടെ നേതൃത്വത്തിൽ വളന്റീർ കോ ഓർഡിനേറ്റർ ഗഫൂർ എടക്കര, മുർഷിദ് കരുളായി, അസ്‌കർ, ബഷീർ, താജ റിയാസ്, അക്ബർ പി, അനസ്, അബ്ദുൽ സമദ്, സലിം, അബ്‌റാർ, സിറാസ്, അമീർ, ഫസല് റഹ്മാൻ, സൽമാൻ, ജെനീഷ്, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q