മൈത്രി കേരളീയം ശ്രദ്ധേയമായി.
റിയാദ്: കേരളത്തിന്റെ പിറവിയും ചരിത്രവും അനാവരണം ചെയ്തു മൈത്രി കരുനാഗപ്പളളി റിയാദില്‍ ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. ‘കേരളീയം 2019’ എന്ന പേരില്‍ നടന്ന പരിപാടി പ്രവാസി ഭാരതിയ പുരസ്‌ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.
റിയാദിലെ സുലൈയില്‍ ഖാന്‍ ഇസ്തിറാഹയില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. സബ്ജൂനിയര്‍, ജൂനീയര്‍, സീനിയര്‍ വിഭാഗങ്ങളായി ഇന്റര്‍ സ്‌കൂള്‍ചിത്ര രചന മത്സര, ഫാന്‍സിഡ്രസ്സ്, കുട്ടികളുടെവിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി.
പ്രസിഡന്റ് സക്കീര്‍ ഷാലിമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി പ്രവാസി ഭാരതിയ പുരസ്‌ക്കാര ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. മൈത്രി ട്രഷററും പ്രോഗ്രാം കണ്‍വീനറുമായ റഹ്മാന്‍ മുനമ്പത്ത് ആമുഖ പ്രസഗം നടത്തി.
മൈത്രി കൂട്ടായ്മ ഗ്ലോബലൈസേഷന്റെ ഭാഗമായി മൈത്രി വെബ്‌സൈററിന്റെ ഉദ്ഘാടനം ഇസഡ് കെ ടെക്കോ ലാനാ ടേക്‌നോളജീസ് ഡയറക്ടര്‍ ഡോ: ഷിബു മാത്യൂ നിര്‍വ്വഹിച്ചു. ഡബ്യൂ ഡബ്യൂ ഡബ്യൂ ഡോട് മൈത്രികരുനാഗപ്പള്ളി ഡോട് കോം (www.mythrikarunagappally.com) എന്ന വെബ്‌സൈററില്‍ അംഗങ്ങളാകാന്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിയാദിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, മാധ്യമ മേഖലകളില്‍ സുസ്തിര്‍ഹമായ സേവനങ്ങള്‍ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
ഡോ: ഷിബു മാത്യൂ, ഡോ: മജീദ് ചിങ്ങോലി, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, അന്‍സാരി വടക്കുംതല, ഷാജഹാന്‍ കോട്ടയില്‍,സലിം കളക്കര, എ.എ റഹിം ആററൂര്‍കോണം, അബ്ദുല്‍ സലിം അര്‍ത്തിയില്‍, റാഫി ചക്കുവള്ളി, ബിനു ജോണ്‍, ബിനോദ് ജോണ്‍ എന്നിവരെയാണ് കര്‍മ്മ പുരസ്‌ക്കാരം നല്‍കി ആദരിച്ചത്.
ചടങ്ങില്‍ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് സീടെക് മാനേജിംഗ് ഡയറക്ടര്‍ അസീസ് കടലുണ്ടി മൈത്രി ജീവകാരുണ്യ കണ്‍വീനര്‍ ന്‍നസീര്‍ഖാന് കൈമാറി. ജീവകാരുണ്യന്റെ ഭാഗമായി അടുത്ത വര്‍ഷം അഞ്ച് നിര്‍ധരരായ യുവതികളൂടെ മംഗല്യസഹായ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
റിയാദിലുള്ള കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മയായി 2006 ല്‍ രൂപീകരിച്ച മൈത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നു കഴിഞ്ഞു. കരുനാഗപ്പ ള്ളി പ്രാദേശിക കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തങ്ങളൂടെ ഗുണഫലം, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ ആളുകള്‍ക്കും ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും മൈത്രിയുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, നസീര്‍ ഖാന്‍, സജി കായംകുളം, ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, നൗഷാദ് തഴവ, ഷക്കീല വഹാബ്, മൈമൂന അബ്ബാസ്, റാഫി കൊയിലാണ്ടി, നൗഷാദ് ആലുവ, ഗഫൂര്‍ കൊയിലാണ്ടി, സുരേഷ് ബാബു, കബീര്‍ പവുമ്പ എന്നിവര്‍ സംസാരിച്ചു. മൈത്രി ജനറല്‍ സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരില്‍ സ്വാഗതവും മീഡിയാ കണ്‍വീനര്‍ സാബു കല്ലേലിഭാഗം നന്ദിയും പറഞ്ഞു.
തൂടര്‍ന്ന് ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ ആരംഭിച്ച ഗാനസന്ധ്യയില്‍ അബി ജോയ്, സത്താര്‍ മാവൂര്‍, ജോജി കൊല്ലം, നിസ്സം വെമ്പായം, ഷബാന അന്‍ഷാദ്, തസ്‌നിം റിയാസ്, ജസീന സാദിഖ്, നിഷാ ബിനേഷ്, അമ്മു പ്രസാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിന്ധു സോമന്‍ ചിട്ടപ്പെടുത്തിയ കേരളീയം ന്യത്താവിഷ്‌കാരം, ജോണി ജോസഫിന്റെ നേത്യത്വത്തില്‍ അരങ്ങേറിയ മാര്‍ഗ്ഗം കളി, അസീസ് മഷിന്റെ നേത്യത്വത്തില്‍ അലിഫ് സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, നാസര്‍ വണ്ടൂരിന്റെ നേത്യര്‍ത്വത്തില്‍ അരങ്ങേറിയ ഒപ്പന എന്നിവ തുറന്ന് വേദിയില്‍ അവതരിപ്പിച്ചത് കണികള്‍ക്ക് നവ്യാനുഭവമായി, തുടര്‍ന്ന് വിവിധ ന്യത്തത്യത്വങ്ങളും അരങ്ങേറി.
ഇതിനോടനുബന്ധിച്ച് നടന്ന ചിത്രരചന, പ്രശ്ചന്നവേഷ മസ്തരവിജയികള്‍ക്ക് ഉള്ള ട്രോഫിയും മെഡ്‌ലുകളും സര്‍ട്ടിഫിക്കേററുകളും ചടങ്ങില്‍ വിതര ണം ചെയ്തു. അബ്ദുല്‍ നാസര്‍, ഷിനു നവീന്‍, സുബി സജിന്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
ചടങ്ങില്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. സെക്രട്ടറി ജനറല്‍ ബാലു കുട്ടന്‍, സാദിഖ്, മജീദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലാം കരുനാഗപ്പള്ളി, മുനീര്‍ഷാ തണ്ടാശ്ശേരില്‍, റിയാസ്, ഹാഷിം, ഷാജഹാന്‍, സലിം, ഷംസുദ്ദീന്‍, സുജീബ്, നിഷാദ് മുനമ്പത്ത്, നിസാമുദ്ദീന്‍,ഷെബിന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. അബി ജോയ്, ഗീതു മിന്റോ എന്നിവര്‍ അവതാരകരായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa