Sunday, September 22, 2024
KuwaitTop Stories

ഈ വർഷം കുവൈത്തിൽ നിന്നും പുറത്താക്കപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നു ഈ വർഷം പുറത്താക്കപ്പെട്ട പ്രവാസികളിൽ കൂടുതലും ഇന്ത്യക്കാർ. തൊട്ടടുത്തുള്ള ബംഗ്ലാദേശികളുടെ എണ്ണത്തേക്കാൾ ഇരട്ടിയാണ് നാടുകടത്തപ്പെട്ട ഇന്ത്യൻ പ്രവാസികളുടെ എണ്ണം.

വർഷാരംഭം മുതൽ സെപ്തംബർ അവസാനം വരെ കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട വിദേശികളുടെ മൊത്തം എണ്ണം പതിനെട്ടായിരത്തിലധികമാണ്. ഇതിൽ ആറായിരം പേർ സ്ത്രീകളാണ്.

നാടുകടത്തൽ കേന്ദ്രത്തിന്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം വിവിധകാരണങ്ങളാൽ നാടുകടത്തപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ 5000 പേരാണ്.

താമസ-ജോലി നിയമ ലംഘനം, പകർച്ച വ്യാധികൾ, ട്രാഫിക് നിയമ ലംഘനങ്ങൾ, ക്രിമിനൽ കേസുകൾ അടക്കം വിവിധ കാരണങ്ങളാലാണ് വിദേശികൾ നാടുകടത്തപ്പെട്ടത്.

2500 ബംഗ്ലാദേശികൾ കുവൈറ്റിൽ നിന്നു പുറത്താക്കപ്പെട്ടപ്പോൾ 2200 ഈജിപ്ത്കാർക്കാണ് വിവിധകാരണങ്ങളാൽ നാടണയേണ്ടി വന്നത്.

സിറിയ, ഫിലിപ്പൈൻ, അറബ്, ആഫ്രിക്കൻ, യൂറോപ്പ്യൻ, അമേരിക്കൻ പ്രവാസികളും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നാടുകടത്തപ്പെട്ടവരിൽ പകർച്ചവ്യാധികൾ ഉള്ളവർ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭൂരിഭാഗം രോഗങ്ങളും ഹെപ്പറ്റൈറ്റിസ് മൂലമുള്ളതാണെന്നും ചില കേസുകളിൽ എയ്ഡ്സ് പോലുള്ള മാരകരോഗമുള്ള പ്രവാസികളും നാടുകടത്തപ്പെട്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇനിയും ഡിപ്പോട്ടേഷൻ കേന്ദ്രത്തിൽ 50 പുരുഷന്മാരും 8 സ്ത്രീകളും മാത്രമാണ് സ്വരാജ്യങ്ങളിലേക്ക് നാടുകടത്താനുള്ളവർ . ഇതിൽ ഭൂരിഭാഗം പേരുടേയും രേഖകൾ ശരിയായെന്നും ഉടൻ സ്വദേശങ്ങളിലേക്ക് അയക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q