Sunday, September 22, 2024
Jeddah

ജിദ്ദ ലിറ്റ് എക്സ്പോ: പ്രസംഗ മത്സരത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.

ജിദ്ദ : നവംബര് 16 നു ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന  ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി  വിദ്യാർത്ഥികൾക്ക് വീഡിയോ പ്രസംഗ മത്സരത്തിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.

‘വായിച്ചാൽ  വിളയും ഇല്ലെങ്കിൽ വളയും ‘ എന്ന വിഷയത്തിൽ മലയാളത്തിൽ  രണ്ട് മിനുട്ട് ദൈർഘ്യമുള്ള    പ്രസംഗം വീഡിയോ ഷൂട്ട് ചെയ്ത് 0535857537 എന്ന നമ്പറിൽ നവംബർ 12 നകം വാട്സപ്പ് വഴി അയച്ചു തരിക.  

8 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ജിദ്ദ ലിറ്റ് എക്സ്പോയിൽ വെച്ച് നല്കുന്നതാണെന്നു ഫോക്കസ് ഭാരവാഹികൾ അറിയിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q