ഇറാഖിൽ നിന്ന് കടത്തിയ ചരിത്ര രേഖകൾ തിരികെ നൽകി
റിയാദ്: വിദേശിയായ ഒരു അറബ് പൗരൻ ഇറാഖിൽ നിന്ന് മോഷ്ടിച്ച് സൗദിയിലേക്ക് കടത്തിയ ചരിത്ര രേഖകൾ സൗദി ടൂറിസം-പുരാവസ്തു വകുപ്പ് ഇറാഖ് അധികൃതർക്ക് തിരികെ നൽകി.
കിംഗ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻ്റർ നാഷണൽ ഗാലറിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇറാഖ് അംബാസഡർ ഡോ: ഖഹ്താൻ ഖലഫിനു സൗദി ടൂറിസം പുരാവസ്തു വകുപ്പ് വൈസ് പ്രസിഡൻ്റ് റുസ്തം അൽ കുബൈസിയാണു രേഖകൾ കൈമാറിയത്.
ഇറാഖിലെ പഴയ ഭരണകൂടവുമായും ഇറാഖ് ഹൗസ് ഒഫ് ബുക്കുമായും ബന്ധപ്പെട്ട രേഖകൾ വിദേശ പൗരൻ കടത്തിയ ശേഷം ഓൺലൈനിൽ ഇതിൻ്റെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് അധികൃതർ പിന്നീട് കണ്ടെത്തുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa