ശൈഖ് ഖലീഫയെ വീണ്ടും യു എ ഇ പ്രസിഡൻ്റായി തെരഞ്ഞെടുത്തു
അബുദാബി: യു എ ഇയുടെ പ്രസിഡൻ്റായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനെ സുപ്രീം കൗൺസിൽ വീണ്ടും തെരഞ്ഞെടുത്തു.

അഞ്ച് വർഷത്തെ ഭരണ കാലയളവിലേക്കാണു തിരഞ്ഞെടുത്തത്. ഇത് നാലാം തവണയാണു ശൈഖ് ഖലീഫയെ യു എ ഇയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കുന്നത്.

2004 നവംബർ 3 നായിരുന്നു ശൈഖ് ഖലീഫയെ യു എ ഇ പ്രസിഡൻ്റായി സുപ്രീം കൗൺസിൽ ആദ്യമായി തെരഞ്ഞെടുത്തത്.

യു എ ഇ രാഷ്ട്ര പിതാവായ ശൈഖ് സായിദിൻ്റെ കൂടെ രാജ്യത്തിൻ്റെ ഭരണ മേഖലകളിൽ സജീവ പങ്കാളിയായിരുന്നു ശൈഖ് ഖലീഫ.രാജ്യത്തിൻ്റെ പുരോഗതിക്ക് മുന്നിൽ നിന്ന് നയിക്കാൻ ശൈഖ് ഖലീഫക്ക് സുപ്രീം കൗൺസിൽ എല്ലാ ആശിർവാദവും നൽകി.

അബുദാബി ഭരണാധികാരിയും യു എ ഇ പ്രസിഡൻ്റുമായ ശൈഖ് ഖലീഫ, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, ഷാർജ ഭരണാധികാരി ശൈഖ് സുൽതാൻ അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ്, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് അൽ ശർഖി, ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ അൽ മുഅല്ല, റാസൽ ഖൈമ ഭരണാധികാരി ശൈഖ് സൗദ് സഖ്ർ അൽ ഖാസിമി എന്നിവരടങ്ങിയ സമിതിയാണു സുപ്രീം കൗൺസിൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa