സൗദിയിൽ ബന്ധു നിയമനം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനു ജയിലും പിഴയും
വെബ് ഡെസ്ക്: തൻ്റെ പദവി ദുരുപയോഗം ചെയ്ത് സർക്കാർ സ്ഥാപനത്തിൽ ബന്ധു നിയമനം നടത്തിയ ഉദ്യോഗസ്ഥനു ജയിലും പിഴയും ശിക്ഷ വിധിച്ചു.
ബന്ധുക്കളടക്കം 140 ഉദ്യോഗസ്ഥരെയാണു ഇയാൾ അനധികൃതമായി നിയമിച്ചത്. ഇതിൽ 44 പേർ ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ യോഗ്യതകൾ ഇല്ലാത്തവരായിരുന്നു.

46 ജോലി വാക്കൻസികൾ ഉള്ളതിലേക്ക് 186 ഉദ്യോഗസ്ഥരെയാണു ആകെ നിയമിച്ചിട്ടുള്ളതെന്നും പരിശോധനയിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഇവരിൽ 61 പേരുടെ ശംബളം നിശ്ചിത പരിധിക്കും മുകളിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.
നിയമിച്ചവരിൽ തന്നെ 18 പേർക്ക് തങ്ങളുടെ ജോലി എന്താണെന്ന് അറിയാത്തവരോ ജോലിക്ക് ഹാജരാകാത്തവരോ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തെ വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റുകളിൽ സമീപകാലത്തായി അധികൃതർ ശക്തമായ പരിശോധനകളാണു നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa