ടിക്കറ്റ് നിരക്കിൽ വന്പിച്ച കിഴിവുമായി അൽ ഐൻ മൃഗശാല
അൽ ഐൻ മൃഗശാലയിൽ സന്ദർശകർക്ക് 48ശതമാനം കിഴിവുകൾ. യുഎഇ യുടെ 48ആമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് സഫാരി ട്രക്ക് ടിക്കറ്റുകൾക്ക് 48 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
വെബ്‌സൈറ്റ് വഴിയോ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യുമ്പോഴാണ് ഓഫറുകൾ lലഭിക്കുന്നത്.
ഓഫർ 2019 നവംബർ 1 മുതൽ 29 വരെയാണ് ലഭിക്കുക. എല്ലാ ടിക്കറ്റുകളും വാങ്ങിയ തീയതി മുതൽ 30 ദിവസത്തേക്ക് സാധുതയുള്ളതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa