ആമിൽ വിസയും പ്രഫഷനും നിർത്തലാക്കും; പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും
സൗദിയിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വൻ തിരിച്ചടിയായിക്കൊണ്ട് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നീക്കം.
വിദേശികൾ പൊതുവെ സുരക്ഷിത പ്രഫഷനായി കരുതുന്ന ആമിൽ പ്രഫഷൻ നിർത്തലാക്കുന്നതോടൊപ്പം പുതിയ ആമിൽ വിസ ഇഷ്യു ചെയ്യുന്നതും ഭാവിയിൽ നിർത്തലാക്കാനാണ് അധികൃതരുടെ തീരുമാനം.
തൊഴിലാളികളുടെ ഇഖാമ പ്രഫഷൻ അവർ ചെയ്യുന്ന ജോലിക്കനുസൃതമായി മാറ്റാൻ ഇത് പല കമ്പനികളെയും നിർബന്ധിതരാക്കും.
അതേ സമയം നിലവിൽ പല പ്രഫഷനുകൾക്കും ഇഖാമ പുതുക്കാൻ സർട്ടിഫിക്കറ്റുകൾ ആവശ്യമായതിനാൽ നിയമം പ്രവാസികളെ ഏതെല്ലാം രീതിയിൽ ആയിരിക്കും ബാധിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
ഇവക്കെല്ലാം പുറമെ സാധാരണ സൗദിയിലേക്ക് ഫ്രീ വിസകളിൽ എത്താൻ ഉദ്ദേശിക്കുന്നവർക്കും പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ് .
അനധികൃതമായി നില നിൽക്കുന്ന ഫ്രീ വിസ സംവിധാനത്തിൽ അധിക വിസകളും ഇഷ്യു ചെയ്യുന്നത് ആമിൽ പ്രഫഷനുകളിൽ ആയിരുന്നു.
സൗദി തൊഴിൽ മന്ത്രാലയത്തിലെ വൊക്കേഷണൽ എക്‌സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽ ഉമൈർ ആണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നീക്കം വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa