സൗദിയിലെ വിദേശികൾക്കിനി പരീക്ഷയും വേണം: ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെടുത്തുമോ എന്ന് ആശങ്ക
സൗദിയിലെ വിദേശ തൊഴിലാളികൾക്കിനി തൊഴിൽ പരീക്ഷയും നടപ്പാക്കുന്നു. സൗദി തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്ക് പുറമെ പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കും പരീക്ഷ ബാധകമാകും.
അടുത്ത മാസം മുതലാണ് തൊഴിൽ പരീക്ഷ എഴുതേണ്ടത്. ഒരു വർഷത്തിനുളളിൽ പരീക്ഷ എഴുതിയാൽ മതി .
ആദ്യ ഘട്ടത്തിൽ ഇന്ത്യക്കാർക്കാണ് പരീക്ഷ നടപ്പാക്കുക. തുടർന്ന് ഫിലിപൈൻസ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യക്കാർക്ക് പരീക്ഷ നടപ്പാക്കും.
സൗദിക്കകത്തുള്ള തൊഴിലാളികൾക്ക് 450 റിയാലിനും 600 റിയാലിനും ഇടയിലായിരിക്കും പരീക്ഷാ ഫീസ്. സൗദിക്ക് പുറത്തുള്ളവർക്ക് 100 റിയാലിനും 150 റിയാലിനും ഇടയിലായിരിക്കും ഫീസ്.
പ്ലംബർ, ഇലക്ട്രീഷ്യൻ തുടങ്ങിയ പ്രഫഷനുകളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതേണ്ടത്. തുടർന്ന് മറ്റു വിവിധ പ്രഫഷനുകൾക്കും വിവിധ സമയങ്ങളിൽ പരീക്ഷ എഴുതണം.
തൊഴിൽ വിപണിയിലെ അവിദഗ്ധരെ ഒഴിവാക്കുന്നതിനും തൊഴിൽ വിപണിയുടെ ഗുണമേന്മ വര്ധിപ്പിക്കുന്നതിനുമാണ് പുതിയ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പരീക്ഷയിൽ വിജയിക്കുന്നത് ഭാവിയിൽ ഇഖാമ പുതുക്കുന്നതിനും മറ്റും നിബന്ധനയാക്കുകയാണെങ്കിൽ അത് ലക്ഷക്കണക്കിന് പ്രവാസികളെയാണ് ബാധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa