Saturday, September 21, 2024
Saudi ArabiaTop Stories

എ എഫ് സി ലീഗ് ഫൈനൽ കാണാൻ പോകുന്നവർക്ക് 4 വിമാനങ്ങൾ അനുവദിക്കാൻ കിരീടാവകാശി ഉത്തരവിട്ടു

എ ഫ് സി ചാംബ്യൻഷിപ്പ് ലീഗ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്ന പ്രമുഖ സൗദി ക്ളബ് അൽ ഹിലാലിനെ പിന്തുണക്കാനായി ജപ്പാനിലേക്ക് പോകുന്ന സൗദി ആരാധകരുടെ യാത്രക്കായി 4 വിമാനങ്ങൾ അനുവദിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഉത്തരവിട്ടു.

മത്സരത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്ലബ് ബോഡുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സ്പോർട്സ് അതോറിറ്റി അറിയിച്ചു.

ഈ മാസം 24 നാണു പ്രമുഖ സൗദി ക്ളബായ അൽ ഹിലാലും ജപ്പാൻ ക്ളബായ ഉറാവ റെഡ് ഡയമൻഡ്സും തമ്മിൽ ലീഗിലെ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ഏറ്റ് മുട്ടുന്നത്.

ഈ മാസം 9 നു നടന്ന ഫൈനൽ മത്സരത്തിൻ്റെ ഒന്നാം പാദത്തിൽ അൽ ഹിലാൽ ഒരു ഗോളിനു വിജയിച്ചിരുന്നു. ആൻഡ്രേ കറിലോ ആയിരുന്നു അൽ ഹിലാലിൻ്റെ വിജയ ഗോൾ നേടിയത്.

1957 ൽ റിയാദിൽ അബ്ദുറഹ്മാൻ ബിൻ സഈദ് സ്ഥാപിച്ച ക്ളബാണു അൽ ഹിലാൽ. എ എഫ് സിക്കു പുറമെ സൗദി പ്രഫഷണൽ ലീഗ്, കിംഗ്സ് കപ്പ്, സൗദി ക്രൗൺ പ്രിൻസ് കപ്പ് എന്നിവയിലും അൽ ഹിലാൽ സ്ഥിര സാന്നിദ്ധ്യമാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്