Sunday, April 20, 2025
Top StoriesU A E

ഫ്ളൈ ദുബായിയുടെ വിമാനം വിദ്യാർത്ഥികൾ കെട്ടി വലിച്ചു

ദുബൈ: ഫ്ളൈ ദുബായിയുടെ 737 Boeing aircraft ദുബൈ പോലീസ് സ്കൂളിലെ വിദ്യാർത്ഥികൾ കെട്ടി വലിച്ചത് മാധ്യമ ശ്രദ്ധ നേടി.

30 വിദ്യാർത്ഥികൾ ചേർന്ന് 150 മീറ്റർ ദൂരമാണു വിമാനം കെട്ടി വലിച്ചത്.

15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളായിരുന്നു വിമാനം കെട്ടി വലിച്ചത്. വിദ്യാർത്ഥികളെ ദുബൈ പോലീസ് ട്രൈനിംഗ് അക്കാദമി മേധാവി പ്രശംസിച്ചു.

ദുബൈ ഫിറ്റ്നസ് ചാലഞ്ച് 30×30 യോടനുബന്ധിച്ച് ദുബൈ പോലീസിൻ്റെ സഹകരണത്തോടെയായിരുന്നു വിമാനം കെട്ടി വലിക്കൽ പ്രോഗ്രാം നടന്നത്.

കഴിഞ്ഞ വർഷം ദുബൈ പോലീസിലെ വനിതാ ഉദ്യോഗസ്ഥർ ഒരു Boeing 777-300R വിമാനം 100 മീറ്ററിലധികം കെട്ടി വലിച്ചത് ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നു.

നേരത്തെ ദുബൈ പോലീസിലെ പുരുഷ ഉദ്യോഗസ്ഥർ 302 ടൺ ഭാരമുള്ള ഒരു A380 വിമാനം കെട്ടി വലിച്ചതും റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്