Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല; ആമിൽ പ്രഫഷനും വിസയും ഒഴിവാക്കില്ല

റിയാദ്: ആമിൽ വിസകൾ നിർത്തലാക്കുമെന്ന സൗദിയിലെ ലക്ഷക്കണക്കിനു പ്രവാസികളെ ആശങ്കയിലാഴ്ത്തിയ വാർത്തക്ക് പിറകെ പ്രവാസി സമൂഹത്തിനു ആശ്വാസമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്.

ksa

നിലവിൽ ആമിൽ വിസകളും പ്രഫഷനുകളും നിർത്തലാക്കാൻ മന്ത്രാലയം തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നുമാണു തൊഴിൽ മന്ത്രാലയ വാക്താവ് ഖാലിദ് അബൽ ഖൈൽ അറിയിച്ചത്.

ksa

തൊഴിൽ മന്ത്രാലയത്തിൻ്റെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും മന്ത്രാലയത്തിൽ നിന്നുള്ള വാർത്തകൾക്ക് മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സ്രോതസ്സുകളെ സമീപിക്കണമെന്നും ഖാലിദ് അബൽ ഖൈൽ പറഞ്ഞു.

ksa

കഴിഞ്ഞ ദിവസം, ആമിൽ പ്രഫഷനുകളും വിസകളും നിർത്തലാക്കുമെന്നും തൊഴിലാളികളുടെ പ്രഫഷനുകൾ മാറ്റുന്നതിനു കംബനികളെ നിർബന്ധിക്കുമെന്നും തൊഴിൽ മന്ത്രാലയത്തിലെ പ്രഫഷൻ എക്സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽ ഉമൈറിനെ ഉദ്ധരിച്ച് പ്രമുഖ സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് വിദേശ മാധ്യമങ്ങളിലും ശ്രദ്ധേയമായ വാർത്തയായിരുന്നു.

ksa

ഈ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലും മറ്റു മീഡിയകളിലും വലിയ തോതിൽ പ്രചരിച്ച സാഹചര്യത്തിലാണു മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വിശദീകരണവുമായി ഖാലിദ് അബൽ ഖൈൽ രംഗത്തെത്തിയത്.

ksa

ഏതായാലും മന്ത്രാലയത്തിൻ്റെ നിഷേധ വാർത്ത സൗദിയിൽ ജോലി ചെയ്യുന്നവരും പുതുതായി സൗദിയിലേക്ക് വരുന്നവരുമായ ലക്ഷക്കണക്കിനു പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

ksa

പുതുക്കാൻ പ്രത്യേക സർട്ടിഫിക്കറ്റുകളോ മറ്റു കാര്യങ്ങളോ ഒരിക്കലും ആവശ്യം വരാത്തതും സുരക്ഷിതവുമായ പ്രഫഷൻ അയതിനാൽ നിരവധി പ്രവാസികളാണു ആമിൽ പ്രഫഷൻ തെരഞ്ഞെടുത്തിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്