സകാക സോളാർ പദ്ധതി ഈ വർഷം പ്രവർത്തനമാരംഭിക്കും
അൽജൗഫ്: സകാകയിലെ റിന്യുവബിൾ എനർജി പദ്ധതി ഈ വർഷാവസാനം പ്രവർത്തനമാരംഭിക്കുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
300 മെഗാവാട്ട് സകാക ഫോട്ടോവോൾടൈക് പദ്ധതി വഴി അൽജൗഫിലെ 45,000 ഗാർഹിക ഉപഭോക്താക്കൾക്ക് ഊർജ്ജം ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കുന്നത്.
റിന്യുവബിൾ എനർജി പദ്ധതികൾ നടപ്പിലാക്കാനുള്ള സൽമാൻ രാജാവിന്റെ പദ്ധതികളിൽ ആദ്യത്തേതായിരിക്കും സകാക സോളാർ പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിവർഷം 5 ലക്ഷം മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് പുറം തള്ളുന്നത് ഒഴിവാക്കാൻ സാധിക്കും.
വിഷൻ 2030 പദ്ധതിയിൽ റിന്യുവബിൾ എനർജി മേഖലയെ പരമാവധി പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa