Thursday, November 28, 2024
Saudi ArabiaTop Stories

സൗദി യുനെസ്കോ എക്സിക്യുട്ടീവിൽ ; പ്രഥമ ഇസ്‌ലാമിക് ആർട്ട് ബിനാലെ റിയാദിൽ നടക്കും

റിയാദ് : പ്രഥമ ഇസ്‌ലാമിക് ആർട്ട് ബിനാലെക്ക് റിയാദ് ആതിഥേയത്വം വഹിക്കുമെന്ന് സൗദി സാംസ്കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചു. റിയാദ് ഇസ് ലാമിക് മ്യൂസിയമായിരിക്കും വേദി.

ഇസ് ലാമിക് എജുക്കേഷണൽ, സയൻ്റിഫിക്, കൾച്ചറൽ ഓർഗനൈസേഷൻ്റെയും സാംസ്കാരിക മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെയായിരിക്കും ബിനാലെ നടക്കുക.

എല്ലാ വർഷവും നവംബർ 18 അന്താരാഷ്ട്ര ഇസ് ലാമിക് കലാ ദിനമായി ആചരിക്കുന്നതിനുള്ള പ്രമേയം യുനെസ്കോ പരിഗണിച്ചതിൽ ഇസ് ലാമിക രാജ്യങ്ങൾക്ക് ബദർ രാജകുമാരൻ അഭിനന്ദനം അറിയിച്ചു.

യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോഡിലേക്ക് കഴിഞ്ഞ ദിവസം സൗദി അറേബ്യയെ തെരഞ്ഞെടുത്തിരുന്നു. 2019-2023 കാലയളവിലേക്കാണു തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസത്തിലൂടെയും ശാസ്ത്ര, കലാ, സാംസ്കാരിക മേഖലകളിലൂടെയും ലോകത്ത് സമാധാനം നില നിർത്തുന്നതിനുള്ള സൗദിയുടെ പരിശ്രമങ്ങൾക്ക് പുതിയ അംഗീകാരം കൂടുതൽ ശക്തി പകരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്