Sunday, September 22, 2024
Riyadh

ആവേശമായി പാപ ഫെസ്റ്റ്

റിയാദ്: പെരിന്തൽമണ്ണ ഏരിയ പ്രവാസി അസോസിയേഷൻ പാപ 9ആം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചു.

എക്സിറ്റ് 18 ലെ ദുരത്‌ അൽ മന്ഹ ഇസ്തി രാഹായിൽ വെച്ചു നടന്ന പരിപാടിയിൽ റിയാദിലെ കാൽ പന്ത് കളിക്കാരുടെ ആവേശമായ ഷൂട്ട് ഔട്ട് മത്സരത്തിൽ തുടങ്ങി കലാ സാംസ്കാരിക പരിപാടികളോടെ അവസാനിച്ചു. പരിപാടിയിൽ പെരിന്തൽമണ്ണ നിവാസികൾക്ക് പുറമെ റിയാദിലെ സാമൂഹിക രാഷ്ട്രീയ കല മേഖലയിലുള്ള പ്രമുഖരും സംബന്ധിച്ചു.

സാംസ്കാരിക ചടങ്ങിന് പ്രസിഡന്റ് മുത്തു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.സഫ മക്ക പ്രതിനിധി യഹ്‌യ ചെമ്മാണിയോട് ഉൽഘാടനം നിർവഹിച്ചു. പാപ സെക്രട്ടറി ഷബീർ പുത്തൂർ വാർഷിക അവലോകനം നടത്തി.

ഇബ്രാഹിം സുബ്ഹാൻ പാപ രക്ഷാധികാരി, സത്താർ കായംകുളം ഫോർക് ചെയർമാൻ, ജയൻ കൊടുങ്ങല്ലൂർ സത്യം ഓണ്ലൈൻ. ഷംനാദ് കരുനാഗപ്പള്ളി മീഡിയ കണ്വീനർ, ഫിറോസ് നെന്മിനി ഗൽഫോൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

പാപ സേവിങ് സ്‌കീം ചെയർമാൻ റഫീഖ് പൂപ്പലം സ്വാഗതവും ട്രഷറർ അൻവർ വേങ്ങൂർ നന്ദിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q