സൗദിയിലുള്ളവർക്ക് സന്തോഷ വാർത്ത:ശമ്പള വർധനവുണ്ടാകും
വെബ്ഡസ്ക് : സൗദിയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമേകിക്കൊണ്ട് സർവേ ഫലം.
അടുത്ത വർഷം മുതൽ ശമ്പളത്തിൽ ശരാശരി 4.5 ശതമാനം വർധവ് ഉണ്ടായേക്കുമെന്നാണ് ആഗോള കൺസൾട്ടൻസി ആയ മെർസർ നടത്തിയ സർവേ വ്യക്തമാക്കുന്നത്.
വ്യവസായ മേഖലകളിലാണ് കൂടുതൽ ശമ്പള വർധവ് പ്രതീക്ഷിക്കപ്പെടുന്നത്. സൗദിയിലെ 472 കമ്പനികളിൽ നടത്തിയ സർവേ ഫലമാണ് മെർസർ പുറത്തു വിട്ടത്.
അതേ സമയം 2020ൽ എനർജി മേഖലയിൽ ശമ്പള വർധനവ് 3.5 ശതമാനമായിരിക്കും. ഇത് നിലവിലുള്ളതിനേക്കാൾ 3 ശതമാനം അധിക വർധനവാണ് സൂചിപ്പിക്കുന്നത്.
അടുത്ത വർഷം സൗദിയിൽ ശമ്പള വർദ്ധനവ് ഉണ്ടാകും എന്നത് ഏറെ പ്രോത്സാഹനകരമാണെന്ന് മെർസർ സൗദി കരിയർ പ്രോഡക്ട് ലീഡർ ബാസിം സമാറ പറഞ്ഞു.
അതേ സമയം സർവേയിൽ പങ്കെടുത്ത നിരവധി പകുതിയിലധികം സ്ഥാപനങ്ങളും പുതിയ റിക്രൂട്ട്മെന്റിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടും ഏറെ പ്രതീക്ഷ നൽകുന്നതാണ്.
സൗദിയുടെ സമ്പത് വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നതിന്റെ തെളിവാണ് സർവേ ഫലങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa