വിവിധ പ്രാദേശിക കൂട്ടായ്മകളുടെ മുഖ്യഭാരവാഹികളുമായി മുഖാമുഖം സംഘടിപ്പിച്ചു.
ജിദ്ദ : പെരിന്തൽമണ്ണ എൻ. ആർ. ഐ ഫോറം ( പെൻറിഫ് ) ഡിസംബർ ആറാം തീയ്യതി നടക്കുന്ന ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി പെരിന്തൽമണ്ണ താലൂക്കിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ മുഖ്യഭാരവാഹികളുമായി മുഖാമുഖം സംഘടിപ്പിച്ചു.
സംഘടനാ പ്രവർത്തനവും, മെമ്പർഷിപ് കാമ്പയിനും ഊര്ജിതപ്പെടുത്തുന്നതിനും, താലൂക്കിലെ എല്ലാ പ്രദേശങ്ങളിലേയും ആളുകളിലേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ പ്രതിനിധികൾ യോഗത്തിൽ പങ്കുവെച്ചു.
സംഘടനയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് യോഗം വിലയിരുത്തി. വിവിധ കൂട്ടായ്മകളെ പ്രധിനിധീകരിച്ചു ഷാജഹാൻ എന്ന ബാവ (പൊന്ന്യാകുർശ്ശി ), അബ്ദുൽ ഗഫൂർ. എൻ. പി (തൂത ), നൗഫൽ കൊണ്ടോത്ത് (പാങ്ങ് ), ജംഷീദ് അരീക്കുഴിയിൽ ( വേങ്ങൂർ ) ഷാജി. കെ. പാറൽ (പാറൽ ), അബ്ദുൽ കരീം (പെരിന്തൽമണ്ണ ജൂബിലി ), ഷബീർ അലി ( ശാന്തപുരം), ഹുവൈസ് (വഴിപ്പാറ) നിഹ്മത്തുള്ള (മേലാറ്റൂർ ), അബ്ദുൽ ഹമീദ് (മണലായ) അയ്യൂബ് മുസ്ലിയാരകത്ത് (തിരൂർക്കാട് ), സൈദലവി ആറങ്ങോടൻ (പനങ്ങാങ്ങര) തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.
ബിഷർ. പി. കെ – താഴേക്കോട് സ്വാഗതവും, കഴിഞ്ഞ അഞ്ച് വർഷത്തെ സംഘടനാ അവലോകനവും നടത്തി. സൈദ്. പി. കെ., ബിലാൽ. കെ. ടി., മുസ്തഫ കോഴിശ്ശേരി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് നാസർ ശാന്തപുരം അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ്. വി. പി. നന്ദി രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa