Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കാറപകടത്തിന് ശേഷം മുങ്ങിയവരെ 43 വർഷത്തിന് ശേഷം പിടികൂടി

ത്വാഇഫ് : 43 വർഷങ്ങൾക്ക് മുംബ് നടന്ന ഒരു വാഹനാപകടത്തിനു ശേഷം മുങ്ങിയ ഡ്രൈവറെയും സഹ യാത്രികനെയും പിടി കൂടിയതായി മുറൂർ അറിയിച്ചു.

ത്വാഇഫിലെ ഒരു റോഡിൽ വെച്ച് 43 വർഷം മുംബ് നടന്ന പ്രസ്തുതഅപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേരും മുങ്ങുകയായിരുന്നു.

ട്രാഫിക് പോലീസിനു പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ലായിരുന്നു. അതേ സമയം മരണപ്പെട്ടയാളുടെ കുടുംബം പോലീസിൻ്റെ സഹായത്തോടെ ഇക്കാലമത്രയും പ്രതികളെ കണ്ടു പിടിക്കാനുള്ള ശ്രമം തുടരുകയായിരുന്നു.

പിടിക്കപ്പെട്ട പ്രതിക്ക് ഇപ്പോൾ 75 വയസ്സ് പ്രായമായിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ആ സമയത്ത് യുവാക്കളായിരുന്ന പ്രതികൾ അനേഷണവും നിയമ നടപടികളും പേടിച്ച് പോലീസ് എത്തും മുംബ് മുങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

വാഹനമോടിച്ചയാളെ പിടി കൂടിയ ശേഷം അയാളുടെ സഹ യാത്രികനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ നിയമ പ്രകാരമുള്ള വിചാരണക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്