സംയുക്ത സന്ദർശക വിസ; സൗദിയും യുഎഇ യും ധാരണാ പത്രം ഒപ്പു വച്ചു.
ടൂറിസം വികസനം ലക്ഷ്യമിട്ട് സൗദിയിലെയും, യു എ ഇ യിലെയും താമസക്കാർക്ക് സംയുക്ത സന്ദർശന വിസ അനുവദിക്കുന്ന വിഷയത്തിൽ ധാരണാ പത്രം ഒപ്പു വച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎഇ സന്ദർശന വേളയിലെ പ്രധാന ആറ് സംരംഭങ്ങളിൽ സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും (എസ്‌സിടിഎച്ച്) യുഎഇ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായിരുന്നു കരാർ എന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട്, പരീക്ഷണാത്മക ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും രാജ്യങ്ങൾ തമ്മിൽ ധാരണയായി.
ഇരു രാജ്യങ്ങളിലെയും തുറമുഖങ്ങളിൽ ഗതാഗതം വേഗത്തിലാക്കാൻ കരാർ അനുവദിക്കും. സൗദി അറേബ്യയിലും യുഎഇയിലും മാത്രമല്ല മേഖലയിലുടനീളം ഭക്ഷ്യ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷയ്ക്കായി പ്രത്യേക സംയുക്ത നീക്കങ്ങൾ പ്രഖ്യാപിച്ചു.
പശ്ചിമ ഇന്ത്യയിലെ മഹാരാഷ്ട്രയിൽ 70 ബില്യൺ ഡോളർ (262 ബില്യൺ റിയാൽ) പ്രാരംഭ ചെലവിൽ, പ്രതിദിനം 1.2 ദശലക്ഷം ബാരൽ ശേഷിയുള്ള പുതിയ മെഗാ ക്രൂഡ് റിഫൈനറിയും ഇരു രാജ്യങ്ങളും വികസിപ്പിക്കും.
ഇരു രാജ്യങ്ങളിലെയും യുവാക്കൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സൗദി-എമിറാത്തി യൂത്ത് കൗൺസിൽ രൂപീകരിക്കും.
അതേസമയം, ആരോഗ്യം, സംസ്കാരം, ബഹിരാകാശ, ഭക്ഷ്യസുരക്ഷാ മേഖലകളിലെ നാല് പുതിയ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa