ഈ സീസണിൽ 14 ലക്ഷം ഉംറ തീർത്ഥാടകർ വിശുദ്ധ ഭൂമിയിലെത്തി
ജിദ്ദ: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇത് വരെയായി 14 ലക്ഷത്തിനടുത്ത് തീർത്ഥാടകർ വിശുദ്ധ ഉംറക്കായി രാജ്യത്തെത്തിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
വെറും മൂന്ന് മാസങ്ങൾ കൊണ്ടാണു ഇത്രയും പേർ തീർത്ഥാടനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നായി വിശുദ്ധ ഭൂമികളിലെത്തിയതെന്നത് ശ്രദ്ധേയമാണ്.
ഈ കാലയളവിൽ ഇത് വരെയായി 16,47,662 ഉംറ വിസകളാണു ഇഷ്യു ചെയ്തിട്ടുള്ളത്. രാജ്യത്തെത്തിയ തീർഥാടകരിൽ 10 ലക്ഷത്തിലധികം പേർ ഇതിനകം മടങ്ങിയിട്ടുണ്ട്.
പാകിസ്ഥാൻ, ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ, തുർക്കി, ബംഗ്ളാദേശ്, അൾജീരിയ, യു എ ഇ, ഇറാഖ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ നിന്നാണു യഥാക്രമം കൂടുതൽ തീർത്ഥാടകർ എത്തിയിട്ടുള്ളത്.
വ്യോമ മാർഗ്ഗം 13,28,647 തീർത്ഥാടകർ എത്തിയപ്പോൾ കര മാർഗ്ഗം 57525 പേരും കടൽ മാർഗ്ഗം 11 പേരുമാണു വിശുദ്ധ ഭൂമികളിലെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa