പ്രിവിലേജ് ഇഖാമയുടമ മരിച്ചാലും കുടുംബത്തിനു ആനുകൂല്യം ലഭ്യമാക്കാനുള്ള ഭേദഗതിക്ക് ശൂറ പിന്തുണ
റിയാദ്: സ്പെഷ്യൽ ഇഖാമ ലഭിച്ച വിദേശി മരണപ്പെട്ടാലും അയാളുടെ ഭാര്യക്കും കുട്ടികൾക്ക് സ്പെഷ്യൽ ഇഖാമയുടെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതിക്ക് ശൂറ പിന്തുണ അറിയിച്ചു.
ഇഖാമ കാലാവധി ഒരു വർഷം മാത്രമുള്ള പ്രിവിലേജ് ഇഖാമയുടമ മരിച്ചാലും ഇഖാമ കാലാവധി തീരും വരെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും.
നിയമ ഭേദഗതി സംബന്ധിച്ച സെക്യൂരിറ്റി അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
8 ലക്ഷം റിയാൽ ഫീസ് നൽകിയാൽ ആജീവാനന്തവും 1 ലക്ഷം റിയാൽ നൽകിയാൽ ഒരു വർഷവുമാണു പ്രിവിലേജ് ഇഖാമ കരസ്ഥമാക്കിയാൽ ലഭിക്കുന്ന താമസ കാലാവധി.
പ്രിവിലേജ് ഇഖാമകൾ ലഭ്യമാക്കുന്നതിലൂടെ സൗദികൾക്ക് മാത്രം ലഭ്യമായിരുന്ന നിരവധി ആനുകൂല്യങ്ങളാണു വിദേശികൾക്ക് ലഭിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa