Sunday, September 22, 2024
Kerala

ആർട്ടിക് പോളാർ എക്സ്പെഡിഷൻ വോട്ടിങ് അവസാന ഘട്ടത്തിലേക്ക്; അഷ്‌റഫ് എക്സലിന് പിന്തുണയുമായി പ്രവാസികളും

വെബ്‌ഡെസ്‌ക്: ആർട്ടിക് പോളാർ എക്സ്പെഡിഷനിൽ വീണ്ടും ഒരു മലയാളി ചരിത്രം രചിക്കാൻ ഒരുങ്ങവെ പിന്തുണയുമായി പ്രവാസികളും.

വോട്ടിങ് അവസാന ഘട്ടത്തിലെത്തി നിൽക്കെ, കേരളത്തിൽ നിന്ന് മത്സരിക്കുന്ന അഷ്‌റഫ് എക്സൽ ഒന്നാമതായി തുടരുന്നുണ്ടെങ്കിലും നേരിയ മുൻ‌തൂക്കം മാത്രമാണ് ഇപ്പോൾ അഷ്‌റഫിനുള്ളത്.

കഴിഞ്ഞ രണ്ടു വർഷത്തെയും പോലെ ആർട്ടിക്കിൽ ചരിത്രം രചിക്കാൻ വീണ്ടും ഒരു മലയാളി മുന്നിട്ടിറങ്ങിയപ്പോൾ, അഷ്റഫിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിൽ പ്രവാസി ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നത്.

പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശിയാണ് വ്‌ളോഗറായ അഷ്‌റഫ് എക്സൽ എന്ന അഷ്‌റഫ് അലി. അതുകൊണ്ട് തന്നെ ഈ യാത്രക്ക് താൻ യോഗ്യത നേടുകയാണെങ്കിൽ, തന്റെ ചാനലിലൂടെ ഈ യാത്ര മലയാളികൾക്ക് കാണാം എന്ന വാഗ്ദാനവുമായിട്ടാണ് അഷ്‌റഫ് എക്സൽ വോട്ട് ചോദിക്കുന്നത്.

എന്നാൽ മലയാളികളിൽ തന്നെ ഒരു വിഭാഗം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അഷ്റഫിനെതിരെ രംഗത്തു വരികയും, വോട്ടിങ്ങിൽ അഷ്‌റഫിന്റെ തൊട്ടടുത്തുള്ള ആന്ധ്രാപ്രദേശ് സ്വദേശിയെ പിന്തുണച്ചു കൊണ്ട് കാമ്പയിൻ നടത്തുകയും ചെയ്യുന്നുണ്ട്.

ഇവരുടെ ഓരോ ആരോപണങ്ങൾക്കും അഷ്‌റഫ് എണ്ണിയെണ്ണി മറുപടി പറഞ്ഞുകൊണ്ട് വീഡിയോ പുറത്തു വിടുകയും, അത് പ്രകാരം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അഷ്‌റഫിനെ മലയാളികൾ ഏറ്റെടുത്തുകൊണ്ട് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്തു.

മൈനസ് 30 ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ വരുന്ന ആർട്ടിക് മേഖല മുറിച്ചു കടക്കുന്ന സാഹസിക യാത്രയാണ് ആർട്ടിക് പോളാർ എക്സ്പെഡിഷൻ. പ്രത്യേകം പരിശീലനം നൽകിയ നായകൾ വലിക്കുന്ന വാഹനത്തിലാണ് രക്തം കട്ടയാകുന്ന തണുപ്പിലൂടെ 300 കിലോമീറ്റർ സഞ്ചരിക്കേണ്ടത്.

ഫിയേൽരാവേൻ എന്ന കമ്പനി സംഘടിപ്പിക്കുന്ന, 20 പേർക്ക് മാത്രം അവസരം ലഭിക്കുന്ന ഈ സാഹസിക യാത്രയിലേക്ക് 10 പേരെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

പങ്കെടുക്കാവുന്ന രാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിൽ നിന്നും വോട്ടെടുപ്പിൽ മുന്നിൽ എത്തുന്ന ഒരാൾക്കാണ് ഈ സാഹസിക യാത്രക്ക് അവസരം ലഭിക്കുക. മറ്റു 10 പേരെ ജൂറിയായിരിക്കും തിരഞ്ഞെടുക്കുക.

കഴിഞ്ഞ രണ്ടു വർഷവും, 60 രാജ്യങ്ങൾ ഉൾപ്പെടുന്ന ദി വേൾഡ് കാറ്റഗറിയിൽ നിന്നും രണ്ട് മലയാളികളാണ് യോഗ്യത നേടിയത്. അത് കൊണ്ട് തന്നെ ഈ വർഷവും തങ്ങളിൽ നിന്നൊരാൾ ആർട്ടിക്കിൽ ഇന്ത്യൻ പതാകയേന്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q