Sunday, September 22, 2024
Saudi ArabiaTop Stories

ഇ-കൊമേഴ്‌സ് മേഖലയിലെ മികച്ച 10 രാജ്യങ്ങളിൽ സൗദി അറേബ്യയും.

റിയാദ്: ഇ-കൊമേഴ്‌സ് മേഖലയിലെ മികച്ച 10 രാജ്യങ്ങളിൽ സൗദി അറേബ്യയും. യുഎൻ ഇ-കൊമേഴ്‌സ് സൂചികയിലാണ് സൗദി അറേബ്യയെ ഉൾപ്പെടുത്തിയത്.

യുഎൻ ട്രേഡ് ആന്റ് ഡവലപ്മെന്റ് കോൺഫറൻസ് പുറത്തിറക്കിയ സൂചിക ആഗോള റാങ്കിംഗിൽ രാജ്യം 49-ാം സ്ഥാനത്താണ്, പൊതു സൂചികയിൽ മൂന്ന് സ്ഥാനങ്ങളാണ് ഉയർന്നത്.

നേട്ടം രണ്ട് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിന്റെ വർദ്ധിച്ച അനുപാതം – ഇത് 93 ശതമാനമായി ഉയർന്നു. രണ്ടാമത്തത് തപാൽ വിശ്വാസ്യത നിലവാരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണയുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് സൗദി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല ബിൻ അമീർ അൽ സവാഹ പറഞ്ഞു.

രാജ്യത്തിന്റെ വിഷൻ 2030 പരിഷ്കരണ പദ്ധതികൾ കൈവരിക്കുന്നതിനായി, രാജ്യത്തിന്റെ ഡിജിറ്റൽ സാങ്കേതികത വികസിപ്പിക്കുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q