ഖത്തർ പ്രധാനമന്ത്രി റിയാദിലെത്തി
ദോഹ/റിയാദ് : ജി സി സി ഉച്ച കോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽത്വാനി റിയാദിലെത്തി.
റിയാദിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് സ്വീകരിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു.
40 ആം ജിസിസി ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ അൽ ത്വാനി പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അദ്ദേഹം പ്രതിനിധിയായി പ്രധാനമന്ത്രിയെ അയക്കുകയായിരുന്നു.
ഖത്തർ അമീറടക്കമുള്ള ജിസിസി തലവന്മാർക്ക് സൽമാൻ രാജാവ് ക്ഷണക്കത്തയച്ചിരുന്നു.
30 മാസം നീണ്ട ഖത്തർ ഉപരോധം ജിസിസി ഉച്ചകോടിയിൽ ചർച്ഛയാകുമെന്നാണു റിപ്പോർട്ടുകൾ സൂചന നൽകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa