പൗരത്വ നിയമ ഭേദഗതി; കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധ സമ്മേളനം സുപ്രഭാതവും ചന്ദ്രികയും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായി
മലപ്പുറം : പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് കാന്തപുരം വിഭാഗം സുന്നികൾ നടത്തിയ പ്രതിഷേധ സമ്മേളനം മറു വിഭാഗം സുന്നികളുടെ സുപ്രഭാതം പത്രം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തത് ശ്രദ്ധേയമായി.

”പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് പ്രതിഷേധമിരമ്പി; ഇന്ത്യയെന്ന ആശയത്തെ ശിഥിലമാക്കാന്‍ അനുവദിക്കില്ലെന്ന് കാന്തപുരം” എന്ന തലക്കെട്ടോടെയായിരുന്നു സുപ്രഭാതം ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തത്.

ഇതേ തലക്കെട്ടോടെ ചന്ദ്രിക ദിനപത്രവും വലിയ പ്രാധാന്യത്തോടെ സമ്മേളന വാർത്ത ഓൺലൈൻ പോർട്ടലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനൈക്യങ്ങൾ എല്ലാം മാറ്റി വെച്ച് അനിവാര്യമായ സന്ദർഭങ്ങളിൽ യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് രണ്ട് പത്രങ്ങളും മുന്നോട്ട് വെക്കുന്നത്.
ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ആശങ്കയിലാഴ്ത്തിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിയാർജ്ജിക്കുകയാണ് ..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
