തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaSaudi ArabiaTop Stories

ഇന്ത്യയിലുള്ള സൗദി പൗരന്മാർക്ക് മുന്നറിയിപ്പ്

ഡെൽഹി : ഇന്ത്യയിലുള്ള സൗദി പൗരന്മാർക്ക് ഡൽഹിയിലെ സൗദി എംബസി ഒഫിഷ്യൽ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് സന്ദേശം നൽകി.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നടക്കുന്നതിനാലാണു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഇന്ത്യയിൽ താമസിക്കുകയും ടൂറിസ്റ്റുകളായി എത്തുകയും ചെയ്ത സൗദി പൗരന്മാർ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആവശ്യമെങ്കിൽ സൗദി പൗരന്മാർക്ക് സൗദി എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള ടെലിഫോൺ നംബറും മുന്നറിയിപ്പ് സന്ദേശത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

നേരത്തെ അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും അതത് രാജ്യങ്ങളുടെ എംബസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്