റിയാദ് സീസണിനു ശേഷം ഇനി ജിദ്ദ സീസണും ഈസ്റ്റേൺ സീസണും വരുന്നു
റിയാദ്: ചരിത്രം തിരുത്തിയ റിയാദ് സീസൺ ഫെസ്റ്റിവലിനു ശേഷം ഇനി സൗദി എൻ്റർടെയ്ന്മെൻ്റ് അതോറിയിറ്റുടെ അടുത്ത ലക്ഷ്യം ഈസ്റ്റേൺ പ്രവിശ്യയിലും ജിദ്ദയിലും നടത്താൻ ഉദ്ദേശിക്കുന്ന സീസൺ ഫെസ്റ്റിവലുകളായിരിക്കുമെന്ന് ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റി തലവൻ തുർക്കി ആലു ശൈഖ് അറിയിച്ചു.
ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റി സ്റ്റാഫുകൾക്ക് മുംബിലുള്ള അടുത്ത വെല്ലുവിളികൾ ജിദ്ദ സീസണും ഈസ്റ്റേൺ പ്രൊവിൻസ് സീസണുമായിരിക്കുമെന്ന് അപ്രതീക്ഷിതമായാണു തുർക്കി ആലു ശൈഖ് പ്രഖ്യാപിച്ചത്.
റിയാദ് സീസണിൽ നിന്നുള്ള ഇത് വരെയുള്ള നേരിട്ടുള്ള വരുമാനം ഒരു ബില്യൺ റിയാലിലധികവും നേരിട്ടല്ലാതെയുള്ള വരുമാനം 4 ബില്യൺ റിയാലിലധികവും എത്തിയതായി അദ്ദേഹം പറഞ്ഞു.
റിയാദ് സീസൺ വഴി നേരിട്ട് 34,700 പേർക്കാണു ജോലി ലഭിച്ചത്. 17,300 പേർക്ക് നേരിട്ടല്ലാതെയും ജോലി ലഭിച്ചതായും തുർക്കി ആലു ശൈഖ് അറിയിച്ചു.
ഈ മാസം അവസാനിക്കേണ്ടിയിരുന്ന റിയാദ് സീസൺ അടുത്ത മാസം അവസാനം വരെ നീട്ടിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണു സീസൺ നീട്ടിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa