ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു
വെബ്‌ഡെസ്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.
അധികാര ദുർവിനിയോഗത്തിന്റെ പേരിലാണു ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ 197 നെതിരെ 230 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
2020 ലെ തെരഞ്ഞെടുപ്പിൽ നേട്ടം ലഭിക്കാനായി വിദേശ ഇടപെടലിനായി ട്രംപിന്‍റെ ഓഫീസ് അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
സെനറ്റിലും ഇംപീച്ച്മെൻ്റ് പ്രമേയം പാസായാൽ ട്രംപിനു അധികാരം ഒഴിയേണ്ടി വരും. അതേ സമയം സെനറ്റിൽ പ്രമേയം പരാജയപ്പെടാനാണു സാധ്യത . അമേരിക്കൻ ചരിത്രത്തിൽ 45 പ്രസിഡന്റുമാരിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെയാളാണു ട്രംപ്.
കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപ് ആരോപിച്ചു. പ്രമേയം സെനറ്റിൽ പരാജയപ്പെട്ടാലും അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രതിച്ഛായ തകർക്കാൻ തങ്ങളുടെ നീക്കം വഴിവെക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa