സൗദിയിൽ 18 വയസ്സ് തികയുന്നതിന് മുമ്പുള്ള വിവാഹം നിരോധിച്ചു
സൗദിയിൽ വിവാഹ പ്രായം 18 വയസ്സാക്കി നിശ്ചയിച്ചു. സൗദി നീതിന്യായ മന്ത്രാലയമാണു 18 വയസ്സിനു താഴെയുള്ളവരുടെ വിവാഹം നിരോധിച്ച് കൊണ്ട് സർക്കുലർ ഇറക്കിയത്.
18 വയസ്സിനു താഴെയുള്ളവരുടെ വിവാഹം നിരോധിച്ച് കൊണ്ടുള്ള സർക്കുലർ സൗദി നീതിന്യായ വകുപ്പ് മന്ത്രി ഡോ: വലീദ് അൽ സമാനി രാജ്യത്തെ എല്ലാ കോടതികളിലേക്കും അയച്ചു.
സൗദി ശിശു സംരക്ഷണ നിയമം 16ാം അനുഛേദത്തിലെ മൂന്നാം ഖണ്ഡികക്കനുസൃതമായാണു നീതിന്യായ വകുപ്പ് സർക്കുലർ ഇറക്കിയത്.
18 വയസ്സിനു താഴെയുള്ള പുരുഷൻ്റെയും സ്ത്രീയുടെയും വിവാഹം അവരുടെ ഭാവിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വിവാഹ കരാർ ഉണ്ടാക്കുന്നതിനു മുംബ് ഉറപ്പ് വരുത്തണമെന്ന് ശിശു സംരക്ഷണ നിയമത്തിൽ പറയുന്നുണ്ട്.
വിവാഹ സംബന്ധമായ കേസുകൾ ശിശുസംരക്ഷണ നിയമത്തിന് അനുസൃതമായി പ്രത്യേക കോടതിയിലേക്ക് റഫർ ചെയ്യണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa