സൗദി പോലീസിന് അഭിനന്ദന പ്രവാഹം; റിയാദിൽ തട്ടിക്കൊണ്ട് പോയ ഇന്ത്യൻ ബാലികയെയും കാറും കണ്ടെത്തി
റിയാദ്: റിയാദ് ശുമൈസിയിൽ വെച്ച് കൊള്ള സംഘം തട്ടിക്കൊണ്ട് പോയ ഇന്ത്യൻ ബാലികയെയും കാറും കണ്ടെത്തി. കാറിലിരിക്കുകയായിരുന്ന ഇന്ത്യൻ ബാലികയെ കാർ ഉൾപ്പടെ തട്ടിക്കൊണ്ട് പോയ കൊള്ള സംഘം പോലീസിനെ കണ്ട് രക്ഷപ്പെടുകയായിരുന്നു.
തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശിയും ദല്‍ഹി പബ്‌ളിക് സ്‌കൂള്‍ അധ്യാപകനുമായ ആന്റണി എസ് പോള്‍ തോമസ്, ശുമൈസി ആശുപത്രിയിലെ നഴ്‌സ് പപിത ദമ്പദികളുടെ മകൾ മാർഷി പോൾ ആൻ്റണി (3) യെയാണു കൊള്ള സംഘം കാർ ഉൾപ്പടെ തട്ടിക്കൊണ്ട് പോയത്.
ശുമൈസിയിലെ അല്‍ റാജ്ഹി ബാങ്കിന് സമീപം കാര്‍ പാര്‍ക് ചെയ്തതിനു ശേഷം എഞ്ചിന്‍ ഓഫ് ചെയ്യാതെ മകളെ കാറിലിരുത്തി ആന്റണി പുറത്തിറങ്ങി. തൊട്ടടുത്ത എ ടി എം കൗണ്ടറില്‍ പോയി മടങ്ങുന്നതിനിടെ തസ്‌കര സംഘം കാര്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
കാർ മറ്റാരോ എടുത്ത് പോകുന്നത് കണ്ട ആൻ്റണി ഉടൻ പരാതി നൽകുകയും തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ഊര്‍ജ്ജിത അന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. ദീരയിലെ എൻ സി ബി ബാങ്കിനു സമീപം പിന്തുടർന്നെത്തിയ പോലീസിനെ കണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ബാലികയെ കണ്ടെത്തുന്നതിന് മലയാളികളുടെ നേതൃത്വത്തില്‍ വാട്‌സ് ആപ് കൂട്ടായ്മ രൂപീകരിച്ച് നിരവധി സംഘങ്ങള്‍ റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചിലും നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa