Monday, September 23, 2024
Saudi ArabiaTop Stories

സൂര്യഗ്രഹണം ; സൗദിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു

ജിദ്ദ : ഏവരും ആകാംക്ഷയോടെ കാത്തിരുന്ന വലയ സൂര്യ ഗ്രഹണത്തിന്റെ സൗദിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

97 വർഷങ്ങൾക്ക് മുമ്പായിരുന്നു സൗദിയിൽ ഇത് പോലൊരു വലയ സൂര്യഗ്രഹണം അനുഭവപ്പെട്ടത്.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. സോഷ്യൽ മീഡിയകളിൽ വ്യത്യസ്ത ചിത്രങ്ങൾ ഷെയർ ചെയ്യപെട്ടിട്ടുണ്ട്.

കേരളത്തിലും വിവിധ ഭാഗങ്ങളിൽ ഇന്ന് വലയ സൂര്യ ഗ്രഹണം ദൃശ്യമായിരുന്നു.

സൗദിയിൽ എല്ലാ ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായിരുന്നെങ്കിലും അൽ അഹ്സയിലായിരുന്നു വലയ സൂര്യഗ്രഹണം ഉണ്ടായത്.

ഗ്രഹണ സമയം സൂര്യന് നേരെ നോക്കുന്നത് കണ്ണുകൾക്ക് വലിയ ദോഷം ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

സൂര്യഗ്രഹണം കാരണം ഇന്ന് സൗദിയിലെ സ്‌കൂൾ പരീക്ഷകൾ വൈകിയാണ് ആരംഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്