Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബുധനാഴ്ച മുതൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാം; 8 മേഖലകൾക്ക് ഫീസ് ആവശ്യമില്ല

റിയാദ്: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി 2020 ജനുവരി 1 ബുധനാഴ്ച മുതൽ പ്രാവർത്തികമാകും.

Riyadh

24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതിനു വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക ഫീസ് അടച്ച് അനുമതി നേടേണ്ടതുണ്ട്. കടകളിൽ കാമറകൾ സ്ഥാപിക്കണമെന്നത് അടിസ്ഥാന നിബന്ധനയാണ്.

Damam

മുഴുവൻ സമയവും വ്യാപാര സ്ഥാപനങ്ങൾ തുറക്കുംബോൾ തൊഴിലാളികൾ സാധാരണ ജോലി സമയത്തിലും കൂടുതൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നില്ലെന്ന് തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് മുൻസിപ്പൽ മന്ത്രാലയം ഉറപ്പ് വരുത്തും.

കടകളുടെ ഏരിയക്കനുസരിച്ച് 24 മണിക്കൂറും തുറക്കുന്നതിനു പ്രത്യേക ഫീസ് അടക്കേണ്ടതുണ്ട്. പരമാവധി 1 ലക്ഷം റിയാൽ വരെയായിരിക്കും ഫീസ്.

അതേ സമയം എട്ട് മേഖലകളെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതിനു പ്രത്യേകം ഫീസ് അടക്കുന്നതിൽ നിന്നും മുനിസിപ്പൽ ആൻ്റ് റൂറൽ മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.

Jeddah

ഫാർമസി, വെഡിംഗ് ഹാൾ, റെസ്റ്റ് ഹൗസ് ( ഇസ്തിറാഹ) , മെഡിക്കൽ ആക്റ്റിവിറ്റീസ്, എജ്യുക്കേഷണൽ ആക്റ്റിവിറ്റീസ്, പെട്രോൾ പംബുകൾ, നഗര പരിധിക്ക് പുറത്തുള്ള സേവന കേന്ദ്രങ്ങളും പെട്രോൾ പംബുകളൂം, ഹോട്ടൽ സ്യൂട്ടുകളും റിസോർട്ടുകളും തുടങ്ങിയ എട്ട് മേഖലകളാണു ഫീസിൽ നിന്ന് ഒഴിവായിട്ടുള്ളത്.

Jeddah

വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കുന്നതോടെ സൗദി അറേബ്യൻ നഗരങ്ങളുടെ മുഖച്ഛായ തന്നെ മാറുമെന്നാണു വിലയിരുത്തൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്