മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിൻ്റെ ആഹ്വാനം
റിയാദ്: അടുത്ത വ്യാഴാഴ്ച മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ ആവശ്യപ്പെട്ട് റോയൽ കോർട്ട് പ്രസ്താവനയിറക്കി. പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു:
”പ്രാവചക ചര്യക്കനുസൃതമായി രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും അടുത്ത വ്യാഴാഴ്ച മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു.
വിശ്വാസികൾ പാപ മോചനം നടത്തുകയും നന്മകൾ വർധിപ്പിക്കുകയും ദൈവീക പ്രീതി നേടാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ ദൂരീകരിക്കുകയും ചെയ്യുക. അല്ലാഹു നമ്മുടെ പ്രയാസങ്ങൾ നീക്കട്ടെ.
പ്രവാചക ചര്യയെ പിൻപറ്റി സാധിക്കുന്നവരെല്ലാം മഴക്ക് വേണ്ടിയുള്ള നമസ്ക്കാരത്തിൽ ഭാഗമാകുകയും പ്രാർത്ഥന നടത്തുകയും ചെയ്യണമെന്നും പ്രാർത്ഥന വർധിപ്പിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും പ്രതാവനയിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa