സൗദി എയർപോർട്ടുകളിൽ ജനുവരി 1 മുതൽ 10 റിയാൽ യുസേഴ്സ് ഫീ ഈടാക്കും
റിയാദ്: സൗദി എയർപോർട്ടുകൾ വഴി ആഭ്യന്തര യാത്രകൾ ചെയ്യുന്നവരിൽ നിന്നും ജനുവരി 1 മുതൽ 10 റിയാൽ യൂസേഴ്സ് ഫീ ഈടാക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
എയർപോർട്ടുകൾ വഴി പുറത്ത് പോകുന്നവരും എയർപോർട്ടുകളിൽ ഇറങ്ങുന്നവരുമായ എല്ലാ ആഭ്യന്തര യാത്രക്കാരും ഈ യൂസേഴ്സ് ഫീ അടക്കേണ്ടി വരും.
എയർപോർട്ടിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ പദ്ധതികൾ വിപുലപ്പെടുത്തുന്നതിനും ഈ തുക ചെലവഴിക്കും.
10 റിയാൽ യൂസേഴ്സ് ഫീ ആഭ്യന്തര തീർത്ഥാടകരിൽ നിന്ന് ഈടാക്കാൻ വിമാനക്കംബനികൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഭ്യന്തര യാത്രക്കാർക്കുള്ള യൂസേഴ്സ് ഫീസ് നിരക്ക് മൂന്ന് വർഷത്തിലൊരിക്കൽ പരിശോധിച്ച് പുന:നിശ്ചയിക്കുമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa