Sunday, September 22, 2024
Top StoriesWorld

ഇറാനിൽ യാത്രാവിമാനം തകർന്ന് 176 പേർ മരണപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനത്തെ ഇമാം ഖുമൈനി എയർപോർട്ടിനു സമീപം ഉക്രൈൻ യാത്രാ വിമാനം തകർന്ന് വീണു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടങ്ങുന്ന 176 പേരും മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം.

ബോയിംഗ് 737-800 ജെറ്റ് വിമാനമാണു അപകടത്തിൽ പെട്ടത് എന്ന് ഇറാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഒരാളും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണു ഇറാൻ റെഡ് ക്രസൻ്റ് അറിയിച്ചത്.

ടെഹ്രാനിൽ നിന്നും ഉക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുലർച്ചെ 05;15 നു പുറപ്പെട്ട ഉക്രൈൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനമാണു തകർന്നത്.

ടെഹ്രാനിലെ ഇമാം ഖുമൈനി എയർപോർട്ടിൽ നിന്നും പുറപ്പെട്ട വിമാനം സാങ്കേതിക തകരാർ മൂലമാാണു അപകടത്തിൽ പെട്ടതെന്നാണു സൂചന.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്