Sunday, September 22, 2024
Saudi ArabiaTop Stories

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആഗോള തലത്തിൽ അഞ്ചാം സ്ഥാനവുമായി സൗദി അറേബ്യ; അറബ് ലോകത്ത് ഒന്നാമത്

റിയാദ്: 2019 ഇൽ ആഗോളതലത്തിൽ നടന്ന മൊത്തം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയുടെ 5.5 ശതമാനം നൽകിക്കൊണ്ട് സൗദി അറേബ്യ ലോക റാങ്കിങ്ങിൽ അഞ്ചാമതെത്തി. യുഎൻ ഫിനാൻഷ്യൽ ട്രാക്കിംഗ് സർവീസ് ന്റെ റിപ്പോർട്ട് പ്രകാരം അറബ് ലോകത്ത് ഒന്നാം റാങ്കാണ് സൗദിക്കുള്ളത്.

ബുധനാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യാന്തര തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ ചിലവിട്ടത് 1.28 ബില്യൺ ഡോളർ (4,8 ബില്യൺ സൗദി റിയാൽ) ആണ്. ഇത് ആഗോളതലത്തിൽ നടന്ന മൊത്തം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയുടെ 5.5 ശതമാനം വരും.

യുദ്ധം തകർത്ത യെമൻ പുനർനിർമ്മാണത്തിനായി മാത്രം സൗദിയുടെ 2019 ലെ സഹായധനം 1.21 ബില്യൺ ഡോളർ ആണ്. ഇത് യെമന് ആഗോള തലത്തിൽ കിട്ടിയ സഹായത്തിന്റെ 31.3 ശതമാനം വരും.

ലോകമെമ്പാടും സന്നദ്ധ സേവനങ്ങൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നൽകിയ പരിമിതികളില്ലാത്ത പിന്തുണയുടെ ഫലമാണ് റാങ്കിംഗെന്ന് റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബിയ പറഞ്ഞു.

മാനുഷിക സഹായരംഗത്ത് രാജ്യം ഈ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയതിൽ അദ്ദേഹം രാജാവിനും കിരീടാവകാശിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q