Saturday, September 21, 2024
Jeddah

പൗരത്വം ജന്മാവകാശം; ഒരേ ഒരിന്ത്യ ഒരൊറ്റ ജനത – ഫോക്കസ് ജിദ്ദ ഐക്യദാർഢ്യ സമ്മേളനം

ജിദ്ദ: ‘ യു ആർ നോട്ട് അലോൺ ‘ എന്ന ശീർഷകത്തിൽ ഫോക്കസ് സൗദി നടത്തിവരുന്ന നാഷണൽ ക്യാമ്പയിന്റെ ഭാഗമായി ‘പൗരത്വം ജന്മാവകാശം; ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന പ്രേമേയത്തിൽ ഫോക്കസ് ജിദ്ദ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു.

ഷറഫിയ ഐ ഐ സി ജെ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുസ്തഫ വാകലൂർ  ‘ഭരണഘടനയുടെ സംരക്ഷണം   ജുഡീഷ്യറിയുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ എടുത്തു . ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ജാതി മത ഭേദമന്യേ പൗരത്വ ഭേദഗതി ബില്ലെനെതിരെ അണിനിരക്കണമെന്നും സാധാരണക്കാർ ഒന്നിച്ചു നിന്ന് പോരാടുന്നതാണ് ഏറ്റവും വലിയ ജുഡീഷ്യറി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സി എ എ , എൻ ആർ സി എന്നീ പൗരത്വ പൗരത്വ ഭേദഗതി ബില്ലുകളെ കുറിച്ചു പ്രിന്സാദ് പാറായി  സദസ്സിനു വിശദമായി വിശദീകരിച്ചു കൊടുത്തു . ‘മത നിരപേക്ഷത ഇന്ത്യയുടെ നട്ടെല്ല് ‘ എന്ന വിഷയത്തിൽ വി ഫദ്‌ലുള്ള സംസാരിച്ചു .  ‘പോരാട്ട വീഥിയിൽ തനിച്ചല്ല നിങ്ങൾ ‘ എന്ന വിഷയത്തെ ആസ്പദമാക്കി കെ ടി അബൂബക്കർ സംസാരിച്ചു.

ഗഫൂർ ഇ എ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധ  മുദ്രാവാക്യം ചൊല്ലിക്കൊടുത്തു . തുടർന്ന്  പൗരത്വ ഭേദഗതി ബില്ലെനെതിരെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും  പ്രതിഷേധ മുദ്രാ  വാക്യങ്ങളും പ്രേത്യകം സജ്ജീകരിച്ച വൈറ്റ് ബോർഡിൽ  കുറിച്ചിടാൻ  ഫോക്കസ് ജിദ്ദ അവസരമൊരുക്കി .  ഫോക്കസ് സി ഓ ഓ സലിം ചളവറ നിയന്ത്രിച്ച പരിപാടിയിൽ സലാഹ് കാരാടൻ ആശംസകൾ നേർന്നു സംസാരിച്ചു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q