സൗദി ഇനിയും തണുത്ത് വിറക്കും; താപനില പൂജ്യം ഡിഗ്രിയിലേക്ക്
ജിദ്ദ: വെള്ളിയാഴ്ചയും ശനിയാഴ്ചയും (ജനുവരി 17,18) സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടേക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
മക്ക, മദീന, റിയാദ്, ഖസീം, ഹായിൽ, നോർത്തേൺ ബോഡർ, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ജൗഫ്, തബൂക്ക് തുടങ്ങിയ പ്രവിശ്യകളിൽ തണുപ്പും ഇടി മിന്നലും കാറ്റും മഴയും എല്ലാം അനുഭവപ്പെട്ടേക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.
അതേ സമയം ശനിയാഴ്ച മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപ നിലയിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്നും കാലാവാസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നുണ്ട്.
തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ എന്നീ പ്രവിശ്യകളിൽ താപ നില പൂജ്യം ഡിഗ്രിയിലേക്ക് വരെ താഴ്ന്നേക്കുമെന്നാണു മുന്നറിയിപ്പിൽ പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടിരുന്നു. തണുപ്പ് അനുഭവപ്പെടുംബോൾ പ്രതിരോധിക്കേണ്ട വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa