മോട്ടോർ സൈക്കിൾ മോഷണം പോയ സെക്യൂരിറ്റി ജീവനക്കാരനു സൗദി രാജകുമാരൻ 2 ലക്ഷം റിയാൽ വാഗ്ദാനം ചെയ്തു
ജിദ്ദ: ജിദ്ദയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു മോഷണവും അനുബന്ധ സംഭവങ്ങളും ഇതിനകം സൗദി സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിമാൻ ആയി ജോലി ചെയ്യുന്ന സൗദി പൗരൻ നാസിർ അഹമദിൻ്റെ മോട്ടോർ സൈക്കിൾ മോഷണം പോകുകയായിരുന്നു.
തുടർന്ന് ഒരു മൊബൈൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട നാസിർ അഹമദ് മോട്ടോർ സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കരയുന്നുണ്ടായിരുന്നു.
ജോലിക്ക് എത്താനും വീട്ടിൽ തിരികെ പോകാനും ഈ മോട്ടോർ സൈക്കിളായിരുന്നു നാസിർ അഹമദ് ഉപയോഗിച്ചിരുന്നത്. 1500 റിയാൽ നൽകിയായിരുന്നു നാസിർ അഹമദ് ഈ സൈക്കിൾ വാങ്ങിയത്.
എന്നാൽ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ ഈ വീഡിയോ കാണാനിടയാകുകയും സൗദി പൗരനു 2 ലക്ഷം റിയാൽ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രാജകുമാരനു പുറമെ മറ്റു ചില സൗദി വ്യവസായികളും നാസിർ അഹമദിനു സഹായം വാഗ്ദാനം ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa